പഴയങ്ങാടി: തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ പേരിൽ കുടുംബ വീട്ടിൽ നിന്ന് പടിയിറങ്ങേണ്ടി വന്ന അടുത്തിലയിലെ രഞ്ജിതയ്ക്ക് വീടൊരുക്കി നടനും മുൻ എം.പി യുമായ സുരേഷ് ഗോപി. ഇന്ന് രാവിലെ 8 മണിക്ക് നടന്ന ചടങ്ങിൽ സുരേഷ് ഗോപി താക്കോൽദാനം നിർവ്വഹിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി ചെറുതാഴം പഞ്ചായത്തിലെ അതിയടം പത്താം വാർഡിൽ രഞ്ജിത മത്സരിച്ചിരുന്നു.
സി.പി.എം ശക്തികേന്ദ്രമായ വാർഡിൽ 138 വോട്ട് രഞ്ജിത നേടി. അമ്മയ്ക്ക് അവകാശമുള്ള കുടുംബ വീട്ടിൽ നിന്നാണ് മൂന്ന് വയസുള്ള മകൾക്കൊപ്പം രഞ്ജിതയ്ക്ക് പുറത്തുപോകേണ്ടി വന്നത്. തുടർന്ന് പാർട്ടി പ്രവർത്തകരുടെ സഹായത്തോടെ വാടക വീട്ടിലായിരുന്നു താമസം. ബി.ജെ.പി നേതാവ് കെ. രഞ്ജിത്ത് മുൻകൈ എടുത്ത് വിഷയം സുരേഷ് ഗോപി എം.പി.യുടെ ശ്രദ്ധയിൽപെടുത്തുകയും അതിയടം വീരൻ ചിറക്ക് സമീപം വീടെന്ന സ്വപ്നം യാഥാർത്ഥ്യമാവുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |