SignIn
Kerala Kaumudi Online
Thursday, 25 April 2024 6.01 AM IST

അംഗരക്ഷകന് പിന്നാലെ അടുത്ത സുഹൃത്തായ ബന്ധുവും കുഴഞ്ഞുവീണു, രാജ്ഞിയുടെ ഭൗതികശരീരത്തിന് അരികെ അസ്വാഭാവിക സംഭവങ്ങൾ

lady-gabriella-windsor

ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിന് പിന്നാലെ രാജ്യത്ത് അസ്വാഭാവിക സംഭവങ്ങൾ തുടർക്കഥയാവുകയാണ്. രാജ്ഞിയുടെ മരണം പ്രഖ്യാപിച്ച് തൊട്ടുപിന്നാലെ ഇംഗ്ളണ്ടിലെ ടെൽഫോർഡിൽ ആകാശത്ത് രാജ്ഞിയുടെ രൂപസാദൃശ്യമുള്ള മേഘം പ്രത്യക്ഷപ്പെട്ടതായുള്ള വാർത്തകൾ ഏറെ ചർച്ചയായിരുന്നു. കഴിഞ്ഞ ദിവസം രാജ്ഞിയുടെ ഭൗതിക ശരീരത്തിന് കാവൽ നിന്ന അംഗരക്ഷകൻ കുഴഞ്ഞുവീണു. ഇപ്പോഴിതാ രാജ്ഞിയുടെ ഭൗതികശരീരം വെസ്‌മിൻസ്റ്റർ ഹാളിലേയ്ക്ക് എത്തിക്കുന്നതിനിടെ ബന്ധു കുഴഞ്ഞുവീണുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. രാജ്ഞിയുടെ കസിനായ കെന്റിലെ രാജകുമാരൻ മൈക്കലിന്റെ മകൾ ലേഡി ഗബ്രിയേല വിൻഡ്‌സർ ആണ് ചടങ്ങിനിടെ കുഴഞ്ഞുവീണത്.

രാജ്ഞിയുടെ മൃതദേഹം ഹാളിലേയ്ക്ക് എത്തിക്കുമ്പോൾ ഗബ്രിയേല മറ്റ് രാജകുടുംബാംഗങ്ങളോടൊപ്പം നിൽക്കുന്നത് കാണാം. പിന്നാലെ ഇവർ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ഗബ്രിയേലയുടെ ഭർത്താവ് തോമസ് കിംഗ്‌സ്റ്റൺ, കുറച്ച് ജീവനക്കാർ എന്നിവർ ഇവരുടെ അടുത്തേയ്ക്ക് എത്തുന്ന ദൃശ്യങ്ങളും പ്രചരിക്കുകയാണ്. ഗബ്രിയേലയും രാജ്ഞിയും അടുത്ത സുഹൃത്തുക്കളായിരുന്നു. 2019ൽ ഗബ്രിയേലയുടെ വിവാഹത്തിലും രാജ്ഞി പങ്കെടുത്തിരുന്നു. ബ്രിട്ടീഷ് അധികാര ശ്രേണിയിലെ 58ാമത്തയാളാണ് ഗബ്രിയേല. കുഴഞ്ഞുവീണതിന് ശേഷം ഗബ്രിയേല ചടങ്ങിൽ സന്നിഹിതയായിരുന്നില്ല.

കഴിഞ്ഞ ദിവസമാണ് രാജ്ഞിയുടെ ഭൗതികശരീരം സൂക്ഷിച്ചിരുന്ന പോഡിയത്തിന് കാവൽ നിന്നിരുന്ന അംഗരക്ഷകൻ കുഴഞ്ഞുവീണത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കൊട്ടാരത്തിനകത്ത് കാറ്റഫൽഖ് എന്ന് വിളിക്കപ്പെടുന്ന ഒരു പോഡിയത്തിലാണ് മൃതശരീരം സൂക്ഷിച്ചിരിക്കുന്നത്. യോമൻ വാർഡേഴ്‌സ് ഓഫ് ദി ടവർ ഓഫ് ലണ്ടൻ എന്ന പേരിലറിയുന്ന അംഗരക്ഷകർ പോഡിയത്തിന് ചുറ്റുമായി കാവൽ നിൽക്കും. പോഡിയത്തിൽ നിന്നിരുന്ന അംഗരക്ഷകരിലൊരാൾ കുഴഞ്ഞു വീഴുകയായിരുന്നു. ഇതുകണ്ട് അവിടെനിൽക്കുകയായിരുന്ന രണ്ട് അംഗരക്ഷകരും മറ്റൊരാളും ഓടിയെത്തി ഇയാളെ എഴുന്നേൽക്കാൻ സഹായിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, LADY GABRIELLA WINDSOR, FAINTED, QUEEN, ELIZABETH, COFFIN, WESTMINSTER, HALL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.