SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.19 AM IST

ആരാധകരെ ശാന്തരാക്കാൻ ബി സി സി ഐ;​ സഞ്ജു ഇന്ത്യൻ ക്യാപ്‌റ്റൻ

sanju-samson

മുംബയ്: ന്യൂസിലൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീമിനെ മലയാളി താരം സഞ്ജു സാംസൺ നയിക്കും. ഇന്ത്യ എ ടീമിനെ ഇന്നാണ് ബിസിസിഐ പ്രഖ്യാപിച്ചത്. കെ എസ് ഭരതാണ് വിക്കറ്റ് കീപ്പർ. പൃഥ്വി ഷാ, ഋതുരാജ് ഗെ‍‍യ്‍ക്‌വാദ്, രാഹുൽ ത്രിപാഠി, കുൽദീപ് യാദവ്, ഉമ്രാൻ മാലിക്ക് തുടങ്ങിയ യുവതാരങ്ങളും 16 അംഗ ടീമിൽ ഇടം നേടി.

പരമ്പരയിലെ മൂന്ന് മത്സരങ്ങളും ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് നടക്കുക. സെപ്തംബർ 22നാണ് പരമ്പരയിലെ ആദ്യ മത്സരം. 25ന് രണ്ടാം ഏകദിനവും 27ന് മൂന്നാം മത്സരവും നടക്കും. ട്വന്റി 20 ലോകകപ്പിനുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നതിൽ ബിസിസിഐയ്ക്കെതിരെ ആരാധകർ രൂക്ഷവിമർശനമുയർത്തിയിരുന്നു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാണ് സഞ്ജു സാംസൺ.

ഇന്ത്യ എ ടീം

പൃഥ്വി ഷാ, അഭിമന്യു ഈശ്വരൻ, ഋതുരാജ് ഗെയ്ക്‌വാദ്, രാഹുൽ ത്രിപാഠി, രജത് പട്ടീദാർ, സഞ്ജു സാംസൺ (ക്യാപ്റ്റൻ), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), കുൽദീപ് യാദവ്, ഷഹബാസ് അഹമ്മദ്, രാഹുൽ ചാഹർ, തിലക് വർമ, കുൽദീപ് സെൻ, ഷാർദൂൽ ഠാക്കൂർ, ഉമ്രാൻ മാലിക്ക്, നവ്ദീപ് സെയ്നി, രാജ് അങ്കത് ബാവ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, INDIA A TEAM, INDIA CAPTAIN SANJU, SANJU SAMSON
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.