ഷൈൻ ടോം ചാക്കോ, ബിനു പപ്പു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഭാരത സർക്കസ് എന്ന് പേരിട്ടു. എം.എ. നിഷാദ്, ജാഫർ ഇടുക്കി, സുനിൽ സുഖദ, അഭിജ ശിവകല, ആരാധ്യ ആൻ, മേഘ തോമസ്, ദിവ്യ എം.നായർ, ലാലി പി.എം എന്നിവരാണ് മറ്റു താരങ്ങൾ. ബെസ്റ്റ് വേ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജി ആണ് നിർമ്മാണം. ടു മെൻ എന്ന ചിത്രത്തിന് രചന നിർവഹിച്ച മുഹാദ് വെമ്പായം ആണ് തിരക്കഥ. ഛായാഗ്രഹണം ബിനു കുര്യൻ. പി.ആർ. ഒ എ. എസ് ദിനേശ്. മമ്മൂട്ടി ചിത്രം ഡബിൾസിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച സോഹൻ സീനുലാൽ അപർണ നായരെ കേന്ദ്ര കഥാപാത്രമാക്കി വന്യം എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.
മംമ്ത മോഹൻദാസ്, ചെമ്പൻ വിനോദ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി രചനയും സംവിധാനവും നിർവഹിച്ച അൺ ലോക്ക് റിലീസിന് ഒരുങ്ങുന്നു. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് സോഹൻ അഭിനയ രംഗത്ത് എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |