SignIn
Kerala Kaumudi Online
Thursday, 25 April 2024 12.42 PM IST

ഐഫോണിന്റെ പകരക്കാരനെ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം, ബിഗ്  ബില്ല്യൺ  ഡെയ്സ്  ഓഫറുകൾ പുറത്തുവിട്ട് ഫ്ളിപ്പ്കാർട്ട്

samsung-s22

സെപ്തംബർ 23ന് ആരംഭിക്കുന്ന ബിഗ് ബില്ല്യൺ ഡെയ്സിനോടനുബന്ധിച്ച് വമ്പൻ ഓഫറുകളാണ് ഫ്ളിപ്പ്കാർട്ട് ഉപഭോക്താക്കൾക്കായി നൽകുന്നത്. ബിഗ് ബില്ല്യൺ ഡെയ്സ് സെയിലിന് മുന്നോടിയായി ഐഫോണുകൾക്ക് ഫ്ളിപ്പ്കാർട്ട് നൽകുന്ന ഓഫറുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഐഫോണിനും മേലെയായി ഫോൺ പ്രേമികൾ കാത്തിരുന്ന സാംസംഗ് S22 സീരീസിന്റെ ഓഫർ വിലവിവരം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ ഫ്ളിപ്പ്കാർട്ട്. പെർഫോമൻസിലും ഫീച്ചേഴ്സിലും പലപ്പോഴും ഐഫോണുമായി താരതമ്യം ചെയ്യപ്പെടുന്നവയാണ് സാംസംഗിന്റെ പ്രീമിയം ടോപ്പ് എൻഡ് വിഭാഗമായ ഗാലക്സി സീരീസിലെ S21, S22 മോഡലുകൾ. വിലയിലും ഐഫോണിനോട് കിടപിടിക്കുന്നവയാണ് ഈ മോഡലുകൾ. അത് കൊണ്ട് തന്നെ മികച്ചൊരു സാംസംഗ് 5G സ്മാർട്ട്ഫോൺ വിലക്കുറവിൽ സ്വന്തമാക്കാനുള്ള സുവർണാവസരമായി തന്നെ ബിഗ് ബില്ല്യൺ ഡെയ്സ് ഓഫറുകളെ കാണാവുന്നതാണ്.

സാംസംഗ് ഗാലക്സി S22 പ്ളസ്, ഗാലക്സി S21 FE എന്നീ മോഡലുകൾ അടക്കം 57 ശതമാനം വിലക്കുറവിൽ വരെ വിൽപ്പന നടത്തുമെന്നാണ് ഫ്ളിപ്പ്കാർട്ട് അവകാശപ്പെടുന്നത്.

•ഗാലക്സി F23 5G, ഗാലക്സി F13

നിലവിൽ 13,499 രൂപ വിലയുള്ല ഗാലക്സി F23 5G 10,999 രൂപയ്ക്കും ഗാലക്സി F13 ന്റെ 11,999 രൂപ വിലയുള്ള 64GBമോഡൽ 8,499 രൂപയ്ക്കും ബിഗ് ബില്ല്യൺ ഡെയ്സിൽ സ്വന്തമാക്കാവുന്നതാണ്.

•ഗാലക്സി S21 FE

സാംസംഗ് ഗാലക്സി S21 FE മോഡലുകൾ ബാങ്ക് ഓഫറുകൾ കൂടി ഉൾപ്പെടുത്തി 31,999 രൂപയ്ക്കാണ് ഫ്ളിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡെയ്സിൽ ലഭ്യമാക്കുക. 24,000 രൂപ വരെയുള്ള എക്സ്ചേഞ്ച് ഓഫറും നിലവിലുണ്ട്. S21 FE യുടെ 8GB റാം 128GB സ്റ്റോറേജ് സ്പേസുള്ള മോഡൽ നിലവിൽ 49,999 രൂപയ്ക്കാണ് ഫ്ളിപ്പ്കാർട്ട് വിൽപ്പന നടത്തുന്നത്.

•ഗാലക്സി S22 പ്ളസ്

സാംസംഗ് ഗാലക്സി S22 പ്ളസ് ഓഫറുകൾ ഉൾപ്പെടുത്തി 59,999 രൂപയ്ക്കാണ് ഫ്ളിപ്പ്കാർട്ട് ബിഗ് ബില്ല്യൺ ഡെയ്സിൽ ലഭ്യമാക്കുക.

S22 പ്ളസിന്റെ 8GB റാം 128GB സ്റ്റോറേജ് സ്പേസുള്ള മോഡൽ നിലവിൽ 69,999 രൂപയ്ക്കും 8GB റാം 256GB സ്റ്റോറേജ് സ്പേസുള്ള മോഡൽ 88,999 രൂപയ്ക്കുമാണ് ഫ്ളിപ്പ്കാർട്ട് വിൽപ്പന നടത്തുന്നത്.രണ്ട് മോഡലുകളുടെയും മാക്സിമം രീട്ടെയിൽ പ്രൈസ് യഥാക്രമം 1,01,999 രൂപയും 1,05,999 രൂപയുമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SAMSUNG, FLIPKART
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.