തൃപ്പൂണിത്തുറ: നഗരസഭ വിളിച്ചു ചേർത്ത യോഗത്തിൽ നായ ശല്യം പരിഹരിക്കാൻ മുടങ്ങി കിടക്കുന്ന എ.ബി.സി. സംവിധാനം അടിയന്തിരമായി നടപ്പിലാക്കണമെന്നും നഗരസഭ മുൻകൈ എടുത്ത് പൊതുനിരത്തിൽ നായകൾക്ക് ഭക്ഷണം നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ട്രുറ ആവശ്യപ്പെട്ടു. നായകളെ പേവിഷം ഉണ്ടാകാതിരിക്കാൻ വാക്സിനേഷൻ നടത്താനാണ് ചടങ്ങിൽ തീരുമാനം എടുത്തത്. എന്നാൽ സ്റ്റെറിലൈസേഷൻ നടത്താതെയുള്ള ഏത് നടപടിയും ജനങ്ങളെ നായ കടിയിൽ നിന്നും രക്ഷപെടുത്താനാവില്ല. അടിയന്തിരമായി സ്റ്റെറിലൈസേഷൻ നടപടിക്ക് രൂപം നൽകിയില്ലെങ്കിൽ സർവകക്ഷി യോഗം വിളിച്ചു കൂട്ടി ഭാവി പരിപാടികൾക്ക് രൂപം നൽകുമെന്ന് ടൂറ ചെയർമാൻ വി.പി. പ്രസാദും കൺവീനർ വി.സി. ജയേന്ദ്രനും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |