കാഞ്ഞങ്ങാട്: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം ടീം കേരള പഞ്ചായത്ത് മുൻസിപ്പൽ തല സേന അംഗങ്ങൾക്കുള്ള തുടർ പരിശീലനം ജില്ലാതല ഉദ്ഘാടനം പെരിയ എസ്.എൻ. കോളേജ് ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ സി എച്ച്.കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ:കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ രാജൻ പെരിയ, സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം സന്തോഷ് കാല, ടീം കേരള ജില്ലാ ക്യാപ്റ്റൻ പ്രശോഭ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പങ്കജ് ആയിക്കോമത്, കെ.വിദ്യ, യുവതി കോഡിനേറ്റർ കെ.വി.ചൈത്ര എന്നിവർ സംസാരിച്ചു.ജില്ലാ യൂത്ത് കോർഡിനേറ്റർ ദേവി ശിവപ്രസാദ് സ്വാഗതവും ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ പി.സി. ഷിലാസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |