ആലുവ: മഹാരാഷ്ട്രയിൽ നിന്ന് കുട്ടമശേരിയിലെ കൊറിയർ സ്ഥാപനം വഴി എത്തിച്ച 20 ലക്ഷം രൂപ വിലവരുന്ന 200 ഗ്രാം എം.ഡി.എം.എ പൊലീസ് പിടികൂടി. ബ്ലൂടുത്ത് സ്പീക്കറിനുള്ളിൽ പ്രത്യേകം പായ്ക്ക് ചെയ്ത് രണ്ട് കവറിനുള്ളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞ ദിവസം അങ്കമാലിയിൽ കൊറിയർ സ്ഥാപനം മുഖേന എത്തിച്ച 200 ഗ്രാം എം.ഡി.എം.എയുമായി ചെങ്ങമനാട് സ്വദേശി അജ്മലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർ അന്വേഷണത്തിലാണ് ഇന്നലെ കുട്ടമശേരിയിൽ രാസലഹരി പിടികൂടിയത്. രണ്ടും ഒരേ വിലാസത്തിലാണ് വന്നത്. വിലാസത്തിന്റെ ഉടമയല്ല കൊറിയർ വാങ്ങാനെത്തുന്നത്. അടുത്തടുത്ത മൂന്നു ദിവസങ്ങളിലായി 60 ലക്ഷം രൂപ വിലവരുന്ന 600 ഗ്രാം എം.ഡി.എം.എ യാണ് റൂറൽ പൊലീസ് പിടികൂടിയത്. എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പിമാരായ പി.കെ.ശിവൻകുട്ടി, പി.പി.ഷംസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |