SignIn
Kerala Kaumudi Online
Friday, 19 April 2024 8.19 PM IST

ഭാരത് ജോഡോ പദയാത്ര   27ന് ജില്ലയിലെത്തും

s

നിലമ്പൂർ: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയ്ക്ക് നിലമ്പൂർ നിയോജക മണ്ഡലത്തിൽ സ്വീകരണം നൽകുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി സ്വാഗതസംഘം ഓഫീസ് നിലമ്പൂർ മിനർവ്വപ്പടിയിൽ പ്രവർത്തനമാരംഭിച്ചു.എ.പി.അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, വി.എ.കരീം, എൻ.എ.കരീം, പി.പുഷ്പവല്ലി, ഇ.മുഹമ്മദ് കുഞ്ഞി,അഡ്വ.ഷെറി ജോർജ്ജ്, എം.കെ.ബാലകൃഷ്ണൻ, വിവിധ കമ്മിറ്റി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു. 27 ന് പുലാമന്തോളിൽ നിന്നും തുടങ്ങി 29ന് വഴിക്കടവ് വരെയാണ് ജില്ലയിൽ പദയാത്ര കടന്നുപോകുന്നത്. 28ന് വൈകിട്ട് ആറിന് നിലമ്പൂർ ചന്തക്കുന്നിൽ സമാപനസമ്മേളനവും സംഘടിപ്പിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DISTRICT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.