ആലപ്പുഴ : സ്വഛ്താ അമൃത മഹോത്സവിന്റെ ഭാഗമായി കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന സ്വഛ്താ ലീഗിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി ഇന്ന് ജില്ലയിലെ നഗരസഭകളിൽ വിവിധ പരിപാടികളും ശുചീകരണ യജ്ഞവും സംഘടിപ്പിക്കും. ടീം ചേലൊത്ത ചേർത്തല, ആലപ്പുഴ ഷെല്ലേഴ്സ്, സിറ്റി യൂത്ത് ഹരിപ്പാട്, കായംകുളം യൂത്ത്, യംഗേഴ്സ് മാവേലിക്കര, ടീം ചെങ്ങന്നൂർ മുനിസിപ്പാലിറ്റി എന്നീ ടീമുകളാണ് ജില്ലയിൽ നിന്നും ലീഗിൽ പങ്കെടുക്കുന്നത്. മാതൃകാപരമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന പത്തു ടീമുകൾക്ക് ദേശീയതലത്തിൽ അവതരണത്തിന് അവസരം ലഭിക്കും. യുവജന ക്ഷേമ ബോർഡ്, നെഹ്റു യുവ കേന്ദ്ര, നാഷണൽ സർവീസ് സ്കീം തുടങ്ങിയവയും സ്വഛ്താ ലീഗിൽ പങ്കുചേരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |