SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.54 AM IST

പ്രതിഭകളെ ആദരിക്കലും അവാർഡ് ദാനവും

vb
യങ് ലെജൻഡ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് ദാനവും പ്രതിഭകളെ ആദരിക്കലും ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: എം.ഒ വാർഡിൽ പ്രവർത്തിക്കുന്ന യങ് ലെജൻഡ്‌സ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കവിത അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.ഷാനവാസ് പ്രതിഭകളെ ആദരിച്ചു. ആലപ്പുഴയിലെ സീനിയർ ഡോക്ടർമാരായ ഡോ.ഫസൽറഹ്‌മാൻ, ഡോ.കണ്ണൻ എന്നിവർക്ക് പ്രത്യേക ആദരവ് നൽകി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.കുട്ടികളുടെയും മുതിർന്നവരുടെയും കായികമത്സരങ്ങളും കലാപ്രകടനങ്ങളും നടന്നു. റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ശിവകുമാർ, ക്ലബ് ഭാരവാഹികളായ ജയകൃഷ്ണൻ, ശൈലേഷ് പ്രഭു എന്നിവർ സംസാരിച്ചു. ക്ലബ് ഭാരവാഹി അനന്തകിഷോർ സ്വാഗതവും ബി.ജയകൃഷ്ണൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.