SignIn
Kerala Kaumudi Online
Thursday, 28 March 2024 5.58 PM IST

മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിൽ ജീവനക്കാരി കുടുങ്ങി

lift

പത്തനംതിട്ട : മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിൽ ജോയിന്റ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരി കുടുങ്ങി. ഇന്നലെ രാവിലെ 9.15നായിരുന്നു സംഭവം. നാലാംനിലയിൽ പ്രവർത്തിക്കുന്ന ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്ക് പോകാനായാണ് ഇവർ ലിഫ്റ്റിൽ കയറിയത്. അകത്തുകയറി ഡോർ അടച്ചശേഷം നാലാംനിലയിലേക്കുള്ള സ്വിച്ച് അമർത്തിയെങ്കിലും ലിഫ്റ്റ് ഉയർന്നില്ല. പല തവണ ആവർത്തിച്ചിട്ടും ലിഫ്റ്റ് പ്രവർത്തിക്കാതായതോടെ പുറത്തിറങ്ങാനായി ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല. ഈ സ്വിച്ചും പ്രവർത്തന രഹിതമാകുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ ആളുകൾ ലിഫ്റ്റ് വലിച്ച് തുറക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് പത്തനംതിട്ട സ്റ്റേഷൻ ഓഫീസർ ജോസഫ് ജോസ്, അസിസ്റ്റൻ് സ്റ്റേഷൻ ഓഫീസർ സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. ലിഫ്റ്റ് കീ ഉപയോഗിച്ച് വാതിൽ തുറന്ന് ഇവരെ പുറത്തെത്തിച്ചു. സംഭവത്തെ തുടർന്ന് ലിഫ്റ്റ് പൂട്ടി. ഏറെ നാളായി മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റ് പ്രവർത്തനരഹിതമായിരുന്നു. മാസങ്ങൾ മാത്രമേ ആയുള്ളു ഇത് പ്രവർത്തിക്കാൻ തുടങ്ങിയിട്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.