പാട്ന: ആർ.ജെ.ഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവിന് വൃക്കമാറ്റൽ ശസ്ത്രക്രിയയ്ക്കായി സിംഗപ്പൂരിലേക്ക് പോകാൻ റാഞ്ചിയിലെ സി.ബി.ഐ പ്രത്യേക കോടതിയുടെ അനുമതി. ഇതിനായി ലാലുവിന്റെ പാസ്പോർട്ട് തിരിച്ചു നൽകണം. സി.ബി.ഐ അഭിഭാഷകന്റെ എതിർവാദങ്ങൾ കോടതി അംഗീകരിച്ചില്ല.
സിംഗപ്പൂരിലെ ആശുപത്രിയിൽ 24നു പരിശോധന നിശ്ചയിച്ചിട്ടുണ്ടെന്നും 22ന് യാത്ര തിരിക്കണമെന്നും ലാലുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളും ലാലുവിനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |