ശബരിമല : കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിച്ചു. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലും ദീപം തെളിച്ചു. ഭക്തർക്ക് വിഭൂതി പ്രസാദം നൽകി. മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്നു.
കന്നി ഒന്നായ ഇന്ന് പുലർച്ചെ അഞ്ചിന് ശ്രീകോവിൽ നട തുറന്ന് നിർമ്മാല്യവും പതിവ് അഭിഷേകവും നടത്തും. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ മഹാഗണപതിഹോമത്തിന് ശേഷം നെയ്യഭിഷേകം ആരംഭിക്കും.ഇന്നും നാളെയും ലക്ഷാർച്ചന നടക്കും. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന 17 മുതൽ 21 വരെ ഉണ്ടായിരിക്കും. 21ന് രാത്രി 10 മണിക്ക് നട അടയ്ക്കും. ദർശനത്തിനായി ഭക്തർ വെർച്വൽ ക്യൂ സംവിധാനം ഉപയോഗിക്കണം. നിലയ്ക്കലിൽ ഭക്തർക്കായി സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |