SignIn
Kerala Kaumudi Online
Thursday, 25 April 2024 1.16 AM IST

രാജ്യപുരോഗതിയിൽ മോദിയും ജനങ്ങളും

pm-modi

"ജനശക്തിയാണ് നമ്മുടെ കരുത്തിന്റെ അടിസ്ഥാനം.

ജനാധിപത്യം ഒരു സർക്കാരിന് അഞ്ച് വർഷത്തേക്ക് കരാർ നൽകുക മാത്രമല്ല ചെയ്യുന്നത്. വാസ്തവത്തിൽ അത് 'ജനപങ്കാളിത്ത' മാണ്.-

പ്രധാനമന്ത്രി നരേന്ദ്ര മോദി

നയങ്ങൾ രൂപപ്പെടുത്തുകയും നടപ്പിലാക്കുകയും ചെയ്യുന്നതിൽ ജനങ്ങൾക്കുള്ള കൂട്ടുത്തരവാദിത്വമാണ് 'ജൻ ഭാഗിദാരി' (ജനപങ്കാളിത്തം). ജനങ്ങളുടെ ശക്തി പ്രയോജനപ്പെടുത്തിയാണ് ജനസംഖ്യ ഏറെയുള്ള രാജ്യത്ത് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ നയങ്ങൾ നടപ്പാക്കുന്നത്. ജനങ്ങളെ അവരുടെ കടമ നിർവഹിക്കാൻ പരമാവധി പ്രചോദിപ്പിക്കുന്നു. നയങ്ങൾ നടപ്പാക്കുന്നതിൽ തെറ്റ് സംഭവിക്കുന്നോ എന്ന് പരിശോധിക്കാൻ ജനങ്ങളുടെ പ്രശ്‌നങ്ങൾ സർക്കാർ അന്വേഷിക്കുന്നു. ഭരണത്തെ സഹായിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നു.

ആശയവിനിമയം

മെച്ചപ്പെട്ട ഉപകരണം

ജനങ്ങളുമായി തുടർച്ചയായ ആശയവിനിമയം നടത്താതെ 'ജനപങ്കാളിത്തം' നടപ്പാകില്ല. ജനങ്ങളുമായി പതിവായി ആശയവിനിമയം നടത്തി അടിസ്ഥാന യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുന്നതാണ് യഥാർത്ഥ പങ്കാളിത്തഭരണം. ഗുണഭോക്താക്കളുടെ പ്രതികരണം നോക്കിയാണ് നയങ്ങൾ നടപ്പാക്കുന്നത്. ജനങ്ങളുടെ ജീവിതം ശാക്തീകരിക്കാനും സുഗമമാക്കാനുമുള്ള നടപടികൾക്കായി വിവിധ മാർഗങ്ങളിലൂടെ നിരന്തരമായി ആശയവിനിമയം നടത്താൻ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഏറെ ശ്രദ്ധചെലുത്തിയിട്ടുണ്ട്. പിഎം ഫസൽ ബീമ യോജന ഇതിനുദാഹരണമാണ്. വിള ഇൻഷ്വറൻസിനായി രണ്ട് പ്രധാന പദ്ധതികൾ സംയോജിപ്പിച്ച് സുസ്ഥിരകൃഷി ഉറപ്പാക്കിയതിന് ശേഷം 2016ൽ പ്രധാനമന്ത്രിമോദി തുടങ്ങിയ ഈ പദ്ധതി കർഷകരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ 2019-2020ൽ പരിഷ്‌കരിച്ചു.

ജനങ്ങൾ നയിക്കുന്ന

വികസന കാലഘട്ടം

ജനങ്ങളെ എപ്പോഴും ആവേശഭരിതരാക്കി നിലനിറുത്താനുള്ള തന്റെ ശ്രമങ്ങളിൽ പ്രധാനമന്ത്രി മോദി എന്നും വിജയിച്ചിട്ടുണ്ട്. കടലാസിലെ നയങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള ആഹ്വാനങ്ങളോട് ജനം അനുകൂലമായി പ്രതികരിച്ചു. പ്രധാനമന്ത്രി മോദി വിഭാവനം ചെയ്യുകയും നടപ്പാക്കുകയുംചെയ്ത പദ്ധതികളുടെ സൗന്ദര്യം അവയുടെ ബഹുമുഖതയിലാണ്. ഒന്നിനേയും മാറ്റിനിറുത്താതെ ജനങ്ങളുടെ സമഗ്രവികസനമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

നയങ്ങളും ആനുകൂല്യങ്ങളും എല്ലാവരിലേക്കും എത്തിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ ശ്രമങ്ങൾ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലും ഭരണത്തിലും വ്യക്തമാണ്. ഉദാഹരണത്തിന്, തന്റെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടിയത് തുറസ്സായ സ്ഥലത്തെ മലമൂത്ര വിസർജ്ജന പ്രശ്നത്തെക്കുറിച്ചാണ്. സ്വച്ഛ് ഭാരത് അഭിയാനിൽ എല്ലാ പൗരന്മാരും പങ്കാളികളാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്‌തു. ഇപ്പോൾ രാജ്യത്തെ ഒരു ലക്ഷത്തിലധികം ഗ്രാമങ്ങൾ വെളിയിട വിസർജ്ജന വിമുക്തമായി. 60 മാസത്തിനുള്ളിൽ11 കോടിയിലധികം കക്കൂസുകൾ നിർമ്മിച്ചു. ഇത് ലോകത്തെ അതിശയിപ്പിച്ച നേട്ടമാണ്. സ്ത്രീകൾക്ക് അന്തസ്സും സുരക്ഷയും ഉറപ്പാക്കാനും നിരവധി കുട്ടികളുടെ ജീവൻ രക്ഷിക്കാനും നിരവധി പെൺകുട്ടികളുടെ പഠനം മുടങ്ങാതിരിക്കാനും ഈ ശുചിത്വദൗത്യത്തിന് കഴിഞ്ഞു.

ഗ്രാമങ്ങളിൽ 10 കോടിയിലധികം കുടിവെള്ള ടാപ്പ് കണക്‌ഷനുകൾ ഉറപ്പാക്കിയ ജൽ ജീവൻ മിഷൻ മറ്റൊരു ഉദാഹരണം. എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കിയ രാഷ്ട്രീയ ഇച്ഛാശക്തിയും വിഭവങ്ങളുടെ പരമാവധി ഉപയോഗവുമാണ് അതിലൂടെ നടപ്പായത്. ഇപ്പോൾ സ്ത്രീകൾക്ക് കുടിവെള്ളം ശേഖരിക്കാൻ മണിക്കൂറുകൾ യാത്ര ചെയ്യേണ്ടതില്ല. മലിനജലത്തിലൂടെ പടരുന്ന രോഗങ്ങൾ തടയാനായി. അങ്ങനെ ഗ്രാമീണ കുടുംബങ്ങളുടെ ജീവിതം സുഗമമാക്കി.

200 കോടിയിലധികം കൊവിഡ് പ്രതിരോധകുത്തിവയ്‌പ് പൂർത്തിയാക്കിയതാണ് മറ്റൊരു തെളിവ്. 18 മാസത്തിനുള്ളിൽ ഈ റെക്കാഡ് നേട്ടം എളുപ്പമായിരുന്നില്ല. പലരുടെയും കൂട്ടായ പരിശ്രമങ്ങളിലൂടെ പ്രധാനമന്ത്രിമോദി അതിന് നേതൃത്വം നൽകി. ജനങ്ങളുടെ അചഞ്ചലമായ വിശ്വാസം നേടാനുള്ള നിശ്ചയദാർഢ്യമാണ് അതിലൂടെ പ്രകടമായത്. കർഫ്യൂ മാനിക്കാനും ആരോഗ്യപ്രവർത്തകരെയും കൊവിഡ് പോരാളികളെയും അഭിനന്ദിക്കാനും വിളക്കുകൾ കത്തിക്കാനും പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തപ്പോൾ രാജ്യമെമ്പാടും ജനങ്ങൾ അതേറ്റെടുത്തു.

കൊവിഡ് വാക്‌സിനേഷന്റെ കാര്യത്തിൽ ലഭ്യമായതിൽ മികച്ചത് തിരഞ്ഞെടുക്കാൻ ജനങ്ങൾക്ക് കഴിഞ്ഞു. എൽ.പി.ജി അടക്കം സബ്സിഡികൾ ഉപേക്ഷിക്കാനുള്ള സർക്കാരിന്റെ അഭ്യർത്ഥനയും ജനം സ്വീകരിച്ചു. പ്രധാനമന്ത്രി മോദിയുടെ ജനപങ്കാളിത്ത ശക്തിയുടെ ഉദാഹരണങ്ങളാണ് ഇവയെല്ലാം.

പങ്കാളിത്തം മുതൽ

അഭിവൃദ്ധിവരെ

ഒരു സാമൂഹ്യവിപ്ലവം എന്ന വിശേഷണമുള്ള മൻ കി ബാത്ത് പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയും ജനപങ്കാളിത്തത്തിന്റെ ഉദാഹരണമാണ്. അവരിലുള്ള മോദിയുടെ വിശ്വാസത്തിന്റെ പ്രതിമാസ ഓർമ്മപ്പെടുത്തലാണ് ഓരോ പതിപ്പും. തദ്ദേശീയത പ്രോത്സാഹിപ്പിക്കാനുള്ള ആഹ്വാനം പ്രാദേശിക വ്യവസായങ്ങൾക്ക് അനുകൂല സാഹചര്യമൊരുക്കി. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിലും സംരംഭകത്വം വർദ്ധിപ്പിക്കുന്നതിലും വളരെയധികം മുന്നോട്ട് പോകാൻ കഴിഞ്ഞു. നിരവധി ചെറുകിട വ്യവസായങ്ങളെ അതു ശാക്തീകരിക്കുന്നു. രാജ്യത്തിന്റെ വിദൂരഭാഗങ്ങളിൽ പോലും സ്റ്റാർട്ടപ്പുകൾ പോഷിപ്പിക്കാനും പരമ്പരാഗത കരകൗശല വസ്തുക്കൾ പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു.

കളിപ്പാട്ട നിർമ്മാണത്തിൽ സ്വയംപര്യാപ്തത നേടാനുള്ള നടപടിയും പ്രധാനമന്ത്രി മോദിയുടെ ഭാഗത്തു നിന്നുണ്ടായി. 5- 7 വയസ്സുള്ള കുട്ടികൾ വിദേശകളിപ്പാട്ടങ്ങൾ വേണ്ടെന്ന് മാതാപിതാക്കളോട് പറയുന്നത് സ്വയംപര്യാപ്തമായ ഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നുവെന്ന് 2022ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ആഗോള കളിപ്പാട്ട കേന്ദ്രമായി മാറ്റാനും രാജ്യത്ത് കളിപ്പാട്ട ക്ലസ്റ്ററുകൾ സ്ഥാപിക്കാനും സ്റ്റാർട്ടപ്പുകളോട് പ്രധാനമന്ത്രി മോദി അഭ്യർത്ഥിച്ചിരുന്നു. ഇന്ത്യൻ സംസ്‌കാരത്തെയും ധർമചിന്തയെയും അടിസ്ഥാനമാക്കിയുള്ള കളിപ്പാട്ടങ്ങൾ വികസിപ്പിക്കാനുള്ള ആശയങ്ങൾ ചർച്ച ചെയ്യുന്ന 'ടോയ്ക്കത്തോൺ' പോലുള്ള പരിപാടികൾ സംഘടിക്കപ്പെട്ടു. കളിപ്പാട്ട നിർമ്മാണത്തിലെ ചൈനീസ് ആധിപത്യം ഇല്ലാതാക്കി. ഇത്തരം നടപടികൾ ഇന്ത്യൻ കളിപ്പാട്ടനിർമാണ രംഗത്തെ ഏറെ ഉയരങ്ങളിലെത്തിച്ചു. നിശ്ചയദാർഢ്യമുള്ള ഒരു രാജ്യത്തിന് എന്തും ചെയ്യാൻ കഴിയുമെന്നതിന്റെ തെളിവാണിത്.

പ്രധാനമന്ത്രിമോദി രാജ്യത്തെ പൗരന്മാരിൽ അർപ്പിക്കുന്ന അചഞ്ചലമായ വിശ്വാസം നിരവധി മികച്ച ഫലങ്ങൾക്കു വഴിവച്ചു. നയങ്ങൾ പൂർണമാകുമ്പോഴാണ് ജനാധിപത്യം യഥാർത്ഥത്തിൽ വിജയിക്കുന്നത്. ഏവരുടെയും പങ്കാളിത്തം എല്ലാവർക്കും അഭിവൃദ്ധിയുണ്ടാക്കുമെന്നതാണ് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം അർത്ഥമാക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NARENDRA MODI BIRTHDAY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.