തിരുവനന്തപുരം: കേരള കർഷകസംഘത്തിന്റെ ജില്ലാസമ്മേളനം 23 മുതൽ 26 വരെ നെടുമങ്ങാട്ട് നടക്കും. 23ന് കാട്ടാക്കടയിൽ ഐ.ബി.സതീഷ് എം.എൽ.എ കൊടിമര ജാഥയ്ക്കും കഴക്കൂട്ടത്ത് എം.ജലീൽ പതാക ജാഥയ്ക്കും നേതൃത്വം നൽകും. 24ന് ധനലക്ഷ്മി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രതിനിധി സമ്മേളനം എ.ഐ.കെ.എസ് വൈസ് പ്രസിഡന്റ് ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. ആനാവൂർ നാഗപ്പൻ, എം.വിജയകുമാർ, ഗോപി കോട്ടമുറിക്കൽ, കോലിയക്കോട് എൻ.കൃഷ്ണൻ നായർ, എസ്.കെ.പ്രീജ, മുരളി പെരുനെല്ലി, വി.എം.ഷൗക്കത്ത്, ഷെയ്ക്.പി.ഹാരിസ്, കെ.തുളസി എന്നിവർ പങ്കെടുക്കും. 26ന് കാട്ടായിക്കോണം അരവിന്ദൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം അഗ്രിക്കൾച്ചറൽ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. എ.എ.റഹിം എം.പി പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ കേരളം കർഷകസംഘം ജില്ലാ സെക്രട്ടറി കെ.സി.വിക്രമൻ, പ്രസിഡന്റ് വി.എസ്.പത്മകുമാർ, അഡ്വ.ആർ.ജയദേവൻ, ആർ.മധു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |