തിരുവനന്തപുരം: കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പിന്റെയും ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്വച്ഛ് സാഗർ സുരക്ഷാ സാഗർ പരിപാടിയുടെ ഭാഗമായി കോവളം ബീച്ച് ശുചീകരണം ഇന്ന് രാവിലെ 8ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും.ഭൗമശാസ്ത്ര പഠനകേന്ദ്രം ഡയറക്ടർ പ്രൊഫ.ജ്യോതി രാജ് എസ്.റായ് അദ്ധ്യക്ഷത വഹിക്കും.ഡോ. റെജി ശ്രീനിവാസ്, കോസ്റ്റ് ഗാർഡ് കമാൻഡന്റ് ജി. ശ്രീകുമാർ, കോവളം ടൂറിസം സംരക്ഷണ വികസനസമിതി രക്ഷാധികാരി ടി. എൻ സുരേഷ് എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |