കൊളംബൊ: ഏഷ്യാ കപ്പ് ചാമ്പ്യൻമാരായ സംഘത്തിൽ വലിയ മാറ്റം വരുത്താതാതെ ട്വന്റി-20 ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിന്റെ പിടിയിലായ ദുഷ്മന്ത ചമീര, ലാഹിരു കുമാര എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇരുവരും കായിക ക്ഷമത തെളിയിക്കണം. ഏഷ്യാ കപ്പ് ടീമിലുണ്ടായിരുന്ന മതീഷ പതിരന, അഷിത ഫെർണാണ്ടോ എന്നിവർക്ക് ടീമിൽ ഇടം നേടാനായില്ല. ഇത്തവണ ലോകകപ്പിൽ ശ്രീലങ്കയ്ക്ക് പ്രാഥമിക ഗ്രൂപ്പ് ഘട്ടം മുതൽ കളിക്കേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |