കോട്ടയം . ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ സംഘടിപ്പിച്ച ജല സുസ്ഥിരതാ സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ ഉദ്ഘാടനം ചെയ്തു. ജലസംരക്ഷണം, സംഭരണം, ഗുണനിലവാരം, വിഭവപരിപാലനം, ജലസുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ പൊതു അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ സെമിനാറിന് ഭൗമശാസ്ത്രഞ്ജൻ വി സുഭാഷ് ചന്ദ്രബോസ് നേതൃത്വം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു അദ്ധ്യക്ഷത വഹിച്ചു. ഐ എസ് എ പ്ലാറ്റ്ഫോം സംസ്ഥാന ചെയർമാൻ ഡാന്റീസ് കൂനാനിക്കൽ, ഐ എസ് എ പ്ലാറ്റ്ഫോം ജില്ല സെക്രട്ടറി പി കെ കുമാരൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |