ബാലുശ്ശേരി: 'ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിയുടെ ഭാഗമായി 60 സെന്റ് സ്ഥലത്തിറക്കിയ കര നെൽകൃഷി വിളവെടുത്തു. ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ രൂപീകരിച്ച ഹ്രസ്വ വനിതാ കർഷക ഗ്രൂപ്പാണ് നെൽകൃഷി ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ
കൊമ്പിലാട് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇന്ദിര അദ്ധ്യക്ഷത വഹിച്ചു.
കൃഷി അസിസ്റ്റന്റുമാരായ സജി.ഇ.കെ, ഷിനിജ.കെ.എൻ, പ്രബിത.ടി.വി എന്നിവർ പ്രസംഗിച്ചു. രത്നകുമാരി, മാധവി, കനകലത, രമണി , സജിനി പുതിയോട്ടിൽ, കൃഷ്ണപ്രിയ ഭാസ്കരൻ എന്നിവർ സംബന്ധിച്ചു. ഹ്രസ്വ ഗ്രൂപ്പ് സെക്രട്ടറി ദേവയാനി സ്വാഗതവും പ്രസിഡന്റ് രമ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |