SignIn
Kerala Kaumudi Online
Thursday, 25 April 2024 4.23 PM IST

കെ.എം.റോയ് മാദ്ധ്യമ രംഗത്തെ മാന്യമുഖം: മന്ത്രി പി.രാജീവ്

km-roy

കൊച്ചി: ജനാധിപത്യത്തിന്റെ നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനത്തിന്റെ പ്രസക്തി പൂർവാധികം ശക്തിപ്രാപിച്ചിരിക്കുകയാണെന്ന് മന്ത്രി പി.രാജീവ്. മാദ്ധ്യമ പ്രവർത്തനത്തിന്റെ മാന്യതയുടെ മുഖമായിരുന്നു കെ.എം. റോയ് എന്നും അദ്ദേഹം അനുസ്മരിച്ചു.
കെ.എം.റോയ് അനുസ്മരണ സമ്മേളനവും ഫൗണ്ടേഷൻ ഫോർ മീഡിയ സ്റ്റഡീസിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുഖ്യാഥിതിയായി.
കെ.എം. റോയിയെ പോലുള്ള മാദ്ധ്യമ പ്രവർത്തകരെ പുതുതലമുറ പഠന വിധേയമാക്കണമെന്ന് കാനം പറഞ്ഞു. പ്രൊഫ.എം.കെ.സാനു,​

മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ തോമസ് ജേക്കബ്,​
സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന പ്രസിഡന്റ് എ. മാധവൻ,​ ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, ഡോ. സെബാസ്റ്റ്യൻ പോൾ, സീനിയർ ജേർണലിസ്റ്റ് ഫോറം സെക്രട്ടറി കെ.പി.വിജയകുമാർ, പ്രസിഡന്റ് ഇഗ്നേഷ്യസ് ഗോൺസാൽവസ്, കെ.എം.റോയ് ഫൗണ്ടേഷൻ സെക്രട്ടറി കെ.ജി.മത്തായി, വർക്കിംഗ് പ്രസിഡന്റ് അഡ്വ. മനുറോയ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KM ROY ANUSMARANAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.