കൂത്താട്ടുകുളം: കൂത്താട്ടുകുളം ആതിഥ്യം ഒരുക്കുന്ന
കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന്റെ ലോഗോ
പ്രകാശനം ചെയ്തു. ഡേവിഡ് രാജൻ ഫിലിപ്പ് ജോർജ് സ്മാരകത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് കെ.വി.ഏലിയാസ്, ജില്ലാ സെക്രട്ടറി എം.സി.സുരേന്ദ്രൻ എന്നിവർ ചേർന്ന് ലോഗോ പ്രകാശിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ പി.ബി.രതീഷ് അദ്ധ്യക്ഷനായി. കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം ബിജു സൈമൺ, ഏരിയാ പ്രസിഡന്റ് ജോഷി സ്കറിയ, സെക്രട്ടറി ടി.കെ.മോഹനൻ എന്നിവർ സംസാരിച്ചു.
സെപ്തംബർ 30 മുതൽ ഒക്ടോബർ രണ്ട് വരെ വിവിധ പരിപാടികളോടെയാണ് സമ്മേളനം നടക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |