SignIn
Kerala Kaumudi Online
Saturday, 20 April 2024 8.42 AM IST

കോർപ്പറേഷൻ ഓഫീസ് സി.പി.എമ്മിന്റെ ബിസിനസ് ഹബ്ബായി : പ്രവീൺ കുമാർ

new
കോഴിക്കോട് കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പിൽ അന്വേഷണം നിലച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് : കോർപറേഷൻ ഓഫീസ് സി.പി.എമ്മിന്റെ ബിസിനസ് ഹബ്ബായെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ പറഞ്ഞു. കെട്ടിട നമ്പർ അഴിമതി കേസിൽ അന്വേഷണം തടസപ്പെട്ടതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിനു മുമ്പിൽ നടന്ന സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെട്ടിട നമ്പർ, പരസ്യം, കോർപ്പറേഷൻ കെട്ടിട വാടക തുടങ്ങിയവയിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്ന് പ്രവീൺകുമാർ കുറ്റപ്പെടുത്തി.

ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിന് പോലും ലോക്കൽ സഖാക്കൾ കൈക്കൂലി വാങ്ങുന്ന സ്ഥിതിയുണ്ട്. കെട്ടിട നമ്പർ തട്ടിപ്പ് കേസ് അട്ടിമറിക്കാൻ അനുവദിക്കില്ല. അന്വേഷകനായ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ രണ്ട് മാസമായി കാണാമറയത്താണ്. ഈ അഴിമതി കേസിൽ അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഓഫീസ്, കോർപ്പറേഷൻ ബന്ദ് ഉൾപ്പെടെ യു. ഡി.എഫ്.ആസൂത്രണം ചെയ്ത് വരികയാണെന്ന് പ്രവീൺ കുമാർ പറഞ്ഞു.

പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.മൊയ്തീൻകോയ, എസ്.കെ.അബൂബക്കർ , സൗഫിയ അനീഷ്, മനോഹരൻ, കവിത അരുൺ, ആയിശബി പണ്ടികശാല, കെ.നിർമ്മല, സാഹിദ സുലൈമാൻ, അൽഫോൺസ, ഓമന മധു, അജീബ ബിവി, കെ.റംലത്ത്, സഫറി വെള്ളയിൽ , കെ.പി.ബാബു ,എസ്.വി.അർഷുൽ അഹമ്മദ്, എം.രാജൻ, പി.എം.അബ്ദുറഹ്മാൻ, യു. സജീർ, കെ.വി.കൃഷ്ണൻ ,വി.റാസിക് എന്നിവർ പ്രസംഗിച്ചു. പി.പി.സുൽഫീഖർ, കണ്ടിയിൽ ഗംഗാധരൻ, പി. മമ്മദ് കോയ, ലതാ സദാശിവൻ, സുബൈർ കൊമ്മേരി, എ.ടി.മൊയ്തീൻ കോയ, ബിനീഷ് കുമാർ, സി .പി. ഉസ്മാൻ, എൻ.സി.ഷമീർ, കെ.കെ.കോയ, കെ.എം.അഷറഫ്, പി.എം.ഇക്ബാൽ, എം.പി.സിദ്ദീഖ്, പി.ടി.അശ്‌റഫ് കിഷോർ എന്നിവർ‌ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.