SignIn
Kerala Kaumudi Online
Friday, 29 March 2024 2.09 PM IST

പിണറായി വിജയൻ- ബസവരാജ് ബൊമ്മെ കൂടിക്കാഴ്‌ച ഇന്ന്

pinarayi-bommai

തിരുവനന്തപുരം∙ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൂടിക്കാഴ്‌ച നടത്തും. രാവിലെ 9.30നാണ് കൂടിക്കാഴ്‌ച. പാർട്ടി പരിപാടിയിൽ പങ്കെടുക്കാനായി കർണാടകയിലെത്തുന്ന മുഖ്യമന്ത്രി ഇരുസംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. സിൽവർലൈൻ അർദ്ധ അതിവേഗ റെയിൽപദ്ധതി മംഗലാപുരം വരെ നീട്ടുന്ന കാര്യവും ചർച്ചയാകും.

തലശേരി–മൈസൂരു, നിലമ്പൂർ–നഞ്ചൻകോട് പാതകളെക്കുറിച്ചും ചർച്ച നടക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ സതേൺ സോണൽ കൗൺസിൽ യോഗത്തിൽ സിൽവർലൈൻ സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടന്നിരുന്നു. ഇതിന്റെ സാങ്കേതിക വിവരങ്ങൾ കർണാടക ചോദിച്ചിരുന്നു. ഉദ്യോഗസ്ഥർ തമ്മിൽ ഇതുസംബന്ധിച്ച് ആശയവിനിമയം നടന്നിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI BOMMAI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.