ആലപ്പുഴ: എല്ലാമാസവും അഞ്ചാം തിയതിക്കുള്ളിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള നടപടികളിലേക്ക് കടക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. തൊഴിലാളി സംഘടനകളുമായുള്ള ധാരണകൾ അംഗീകരിച്ച് മാത്രമാവും നടപടി. കൊവിഡ് കാലത്ത് ജോലിയില്ലാതിരുന്ന സമത്ത് പോലും ജീവനക്കാർക്ക് ശമ്പളം മുടങ്ങാതെ നൽകിയിട്ടുണ്ട്. പതിനൊന്ന് വർഷം മുടങ്ങിക്കിടന്ന ശമ്പളപരിഷ്കരണമുൾപ്പടെ നടപ്പാക്കിയത് ഇടതുസർക്കാരാണെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയിൽ ജലഗതാഗതവകുപ്പ് നീറ്റിലിറക്കുന്ന പാസഞ്ചർ കം ടൂറിസം ബോട്ടിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |