കായംകുളം: രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സി.പി.എമ്മിന് എതിരല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന സന്ദേശവുമായി ഫാസിസത്തിനെതിരെയാണ് പദയാത്ര. ഇതിൽ കേരളത്തിലെ സി.പി.എം അസ്വസ്ഥരാകേണ്ട കാര്യമില്ല. ജാഥയെ ചെറുതാക്കി കാണിക്കാനാണ് അവർ ശ്രമിക്കുന്നത്. കേരളത്തിൽ എത്ര ദിവസം യാത്ര നടത്തണമെന്ന് കോൺഗ്രസ് തീരുമാനിക്കും. അത് മറ്റുള്ളവർ തീരുമാനിക്കേണ്ട. കേന്ദ്ര സി.പി.എം നേതൃത്വത്തെ കേരള സി.പി.എം ഹൈജാക്ക് ചെയ്തതായും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |