SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.59 PM IST

ഗാന്ധിഭവൻ ദേവലോകം ഉദ്ഘാടനം

18-gandhibhavan
പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരെ പുനരധിവസിപ്പിക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ കോന്നി എലിയറയ്ക്കലിൽ ആരംഭിച്ച ഗാന്ധിഭവൻ ദേവലോകത്തിന്റെ ഉദ്ഘാടനം ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ നിർവ്വഹിക്കുന്നു

കോന്നി: സംസ്ഥാനത്ത് നിയമപാലകരിലും സർക്കാർ ജീവനക്കാരിലും നല്ലൊരു ശതമാനത്തിനും ഭിന്നശേഷി നിയമങ്ങളിൽ വേണ്ടത്ര അറിവില്ലാത്തത് ഭിന്നശേഷി സമൂഹത്തിന് യഥാസമയം നീതി ലഭിക്കുന്നതിന് തടസ്സമാകുന്നുവെന്ന് ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ പറഞ്ഞു. പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരെ പുനരധിവസിപ്പിക്കുന്നതിനായി എലിയറയ്ക്കലിൽ ആരംഭിച്ച ഗാന്ധിഭവൻ ദേവലോകത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദാ കമാൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥാപനത്തിലേക്കുള്ള ആദ്യ അന്തേവാസിയെ ജില്ലാ സാമൂഹ്യനീതി ഓഫീസർ ഏലിയാസ് തോമസ് സ്വീകരിച്ചു.
ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറുമായ ഡോ. പുനലൂർ സോമരാജൻ, ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർമാരായ ഫാ. റോയ് മാത്യു വടക്കേൽ, ഫാ. ജോർജ്ജ് ജോഷ്വാ, മെമ്പർ സെക്രട്ടറി അഡ്വ. എം.കെ. സിനുകുമാർ, ബ്ലോക്ക് പ്രസിഡന്റ് ജിജി സജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം, ജില്ലാ പഞ്ചായത്ത് അംഗം ടി.വി. അജോമോൻ, സി.എസ്. സോമൻപിള്ള, എസ്. സന്തോഷ്‌കുമാർ, കെ. രാജേഷ്, കെ.ആർ. രാകേഷ്, ബി. മുഹമ്മദ് ഷെമീർ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റ് സജിത്ത് പരമേശ്വരൻ ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രതിഭകൾക്ക് ഗാന്ധിഭവന്റെ ആദരം എസ്.എച്ച്. പഞ്ചാപകേശനും ഷാഹിദാ കമാലും ചേർന്ന് നിർവഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.