കോന്നി : സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന് കോന്നിയിൽ തുടക്കമായി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.സി.രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ കെ.ജെ.തോമസ്, എൻ.പത്മലോചനൻ, കെ.പി. മേരി, അഡ്വ.പി.സജി, എസ്.ജയമോഹൻ എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി പി.ജെ.അജയകുമാർ റിപ്പോർട്ടും ജില്ലാ ട്രഷറർ അഡ്വ.ആർ. സനൽകുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ശ്യാംലാൽ സംസാരിച്ചു. ഇന്ന് ചർച്ചയ്ക്കുള്ള മറുപടി, പ്രമേയങ്ങൾ, തിരഞ്ഞെടുപ്പ് എന്നിവ നടക്കും. വൈകിട്ട് 4ന് റാലി നടക്കും. 5 ന് പുതിയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനം ടി.പി.രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം, മന്ത്രി വീണാ ജോർജ്ജ്, അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |