കടയ്ക്കൽ : കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ശിൽപ്പശാലയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ നിർവഹിച്ചു. ഡയറക്ടർ ബോർഡ് അംഗം കെ.ജി .വിജയകുമാർ അദ്ധ്യക്ഷനായി. കമ്പനിയുടെ ഓഹരി സമാഹരണ ഉദ്ഘാടനം കാംകോ ഡയറക്ടർ ബോർഡ് അംഗം എസ്.ബുഹാരി നിർവഹിച്ചു.
ചടയമംഗലം ബ്ലോക്ക് പരിധിയിൽ നബാർഡ് സഹായത്തോടെ കടയ്ക്കൽ ആസ്ഥാനമായി രൂപീകരിച്ചിട്ടുള്ള കർഷക കൂട്ടായ്മയാണ് കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി. കാർഷിക ഉൽപ്പന്നങ്ങൾ സമാഹരിച്ച് മൂല്യവർദ്ധിത ഉത്പ്പന്നങ്ങളാക്കി വിപണനം നടത്തുക, ഇതിലൂടെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കമ്പനി നേതൃത്വം നൽകും. ബ്ലോക്ക് പരിധിയിൽ നിന്ന് അയ്യായിരം കർഷകരെ കമ്പനിയുടെ ഓഹരി ഉടമകളാക്കുമെന്നും ചെയർമാൻ ജെ.സി.അനിൽ പറഞ്ഞു. നബാർഡ് എഫ്.പി.ഒ മെന്റർ ഡോ.സുനിൽ രാഘവൻ, പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി പ്രോഗ്രാം ഡയറക്ടർ ഡോ.സിബി ജോസഫ്, സ്റ്റേറ്റ് കോർഡിനേറ്റർ സബിൻ ജോസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |