SignIn
Kerala Kaumudi Online
Thursday, 25 April 2024 12.48 PM IST

ഗതാഗതനിയന്ത്രണം ഇന്ന്

s

ആലപ്പുഴ : രാഹുൽ ഗാന്ധിയുടെ പദയാത്ര ഇന്ന് രാവിലെ 7ന് ഹരിപ്പാട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് മാധവ ജംഗ്ഷൻ കടക്കുന്ന സമയം, എറണാകുളത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ അമ്പലപ്പുഴ കച്ചേരിമുക്ക് ജംഗ്ഷനിൽ നിന്ന് അമ്പലപ്പുഴ - തിരുവല്ല റോഡിൽ പ്രവേശിച്ച് പൊടിയാടി, മാന്നാർ, തട്ടാരമ്പലം വഴി ദേശീയപാതയിൽ പ്രവേശിക്കണം. തിരുവന്തപുരം ഭാഗത്ത് നിന്നും ആലപ്പുഴ ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ ദേശീയപാതയിൽ മാധവമുക്കിൽ നിന്നും വീയപുരം ,കോയിൽ മുക്ക് വഴി അമ്പലപ്പുഴ കച്ചേരിമുക്ക് ജംഗ്ഷനിൽ എത്തി ദേശീയപാതയിൽ പ്രവേശിക്കണം.
പദയാത്ര ഒറ്റപ്പന ഭാഗത്ത് എത്തുന്നതു വരെ ഈ ട്രാഫിക്ക് ക്രമീകരണമുണ്ടാകും.

 വൈകിട്ട് നാലു മണിക്ക് ഒറ്റപ്പന ഭാഗത്ത് നിന്നും പദയാത്ര ആരംഭിക്കുമ്പോൾ മുകളിൽ പറഞ്ഞ ട്രാഫിക്ക് ക്രമീകരണം പുനരാരംഭിക്കും. ദേശീയപാതയിൽ പായൽക്കുളങ്ങര ക്ഷേത്രം കടന്ന് യാത്ര പോകുംവരെ ക്രമീകരണം തുടരും. യാത്ര പായൽക്കുളങ്ങര ക്ഷേത്രം കടക്കുന്നതോടെ തിരുവനന്തപുരം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ക്ഷേത്രത്തിന് വടക്ക് ഭാഗത്ത് നിന്നും പടിഞ്ഞാറ് ഭാഗത്തേയ്ക്ക് ആരംഭിക്കുന്ന റോഡിൽ പ്രവേശിച്ച് തീരദേശ ഹൈവേയിൽ എത്തി കോമന , വ്യാസജംഗ്ഷൻ, വളഞ്ഞവഴി, പുന്നപ്രയിലെത്തി ദേശീയപാത പറവൂർ ജംഗ്ഷനിൽ എത്തി വടക്ക് ഭാഗത്തേയ്ക്ക് പോകണം.


 പദയാത്ര നവരായ്ക്കൽ ക്ഷേത്രം പാസ് ചെയ്യുന്ന സമയം എറണാകുളം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേയ്ക്ക് വരുന്ന വാഹനങ്ങൾ കളർകോട് ജംഗ്ഷന് സമീപത്തെ സിഗ്‌നൽ പോയിന്റിൽ നിന്നും ആരംഭിക്കുന്ന ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിൽ പ്രവേശിച്ച് കൈതവന, പള്ളാത്തുരുത്തി, പൊങ്ങ വഴി പൂപ്പള്ളി ജംഗ്ഷനിൽ എത്തി തെക്ക് ഭാഗത്തേയ്ക്കുള്ള പൂപ്പള്ളി -ചമ്പക്കുളം റോഡിൽ പ്രവേശിക്കണം. തുടർന്ന് ചമ്പക്കുളം ബസലിക്ക പള്ളിയ്ക്ക് തെക്ക് ഭാഗത്ത് എത്തി ചമ്പക്കുളം പാലം കടന്ന് കണ്ടങ്കരി, തായങ്കരി, എടത്വ, കോയിൽ മുക്ക് വീയപുരം വഴി ദേശീയപാതയിലെ മാധവ മുക്കിൽ പ്രവേശിക്കണം.

പദയാത്ര ദേശീയപാതയിലെ എസ്.എൻ കവല പാസ് ചെയ്യുമ്പോൾ ചെറിയ വാഹനങ്ങൾക്ക് കൈതവന ജംഗ്ഷനിൽ നിന്നും തെക്ക് ഭാഗത്തേയ്ക്കുള്ള റോഡ് വഴി പഴയനടക്കാവ് റോഡിൽ പ്രവേശിക്കാം. അറവുകാട് വഴി കുറവൻതോട് എത്തി ഇടത് ഭാഗത്തേയ്ക്ക് തിരിഞ്ഞ് എസ്.എൻ കവല - കഞ്ഞിപ്പാടം റോഡിൽ പ്രവേശിച്ച് ദേശീയപാതയിലെ എസ്.എൻ കവലയിൽ പ്രവേശിച്ച് തെക്ക് ഭാഗത്തേയ്ക്ക് പോകാം. പദയാത്ര കുറവൻ തോടുള്ള എം.ഇ.എസ് പ്രവേശിക്കുന്നത് വരെ ക്രമീകരണം തുടരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.