കോഴിക്കോട്: കാർ കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. കരിമ്പുഴ ആറ്റാശ്ശേരി പുല്ലാപ്പള്ളിൽ കരോട്ടിൽ റിനോ പി. ജോയ് (28) ആണ് മരിച്ചത്. റിനോയ്ക്ക് വാട്ടർ എയർ ഗണ്ണിൽ നിന്നുമാണ് വൈദ്യുതാഘാമേറ്റത്.
കോഴിക്കോട് വിമാനത്താവളത്തിൽ എയർ ക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനിയർ ആയിരുന്നു റിനോ. വിവാഹ നിശ്ചയത്തിനായി അവധിയെടുത്ത് വീട്ടിലെത്തിയതായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് യുവാവിന് വൈദ്യുതാഘാതമേറ്റത്. ഈ സമയം മറ്റാരും വീട്ടിലില്ലായിരുന്നു.
നാളെ രാവിലെ പത്തിന് കോട്ടപ്പുറം സെയ്ന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |