SignIn
Kerala Kaumudi Online
Thursday, 25 April 2024 10.07 AM IST

കോട്ടയത്ത് കുട്ടിയടക്കം ഏഴ് പേരെ കടിച്ച നായക്ക് പേവിഷബാധ; സ്ഥിരീകരിച്ചത് പോസ്റ്റ്‌മോർട്ടത്തിൽ

straydog

കോട്ടയം: പാമ്പാടിയിൽ നാട്ടുകാരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിലാണ് സ്ഥിരീകരണം. വീട്ടിൽ കിടന്നുറങ്ങിയ കുട്ടിയെ അടക്കം ഏഴ് പേരെയാണ് ഇന്നലെ മാത്രം നായ കടിച്ചത്. ഇതിനുപിന്നാലെ നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊല്ലുകയായിരുന്നു.

നായയ്ക്ക് പേവിഷ ബാധയുണ്ടെന്ന സംശയത്തെത്തുടർന്ന് ജഡം പോസ്റ്റ്‌മോർട്ടത്തിനായി അയക്കുകയായിരുന്നു. അൽപസമയം മുൻപാണ് പോസ്റ്റ്‌മോർട്ടം കഴിഞ്ഞത്. പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ നായയുടെ ആക്രമണത്തിൽ പരിക്കേറ്റവരെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കൂറിനിടെയാണ് ഏഴ് പേരെയും നായ ആക്രമിച്ചത്. ആക്രമണത്തിൽ നിഷ സുനിൽ എന്ന വീട്ടമ്മയുടെ ശരീരത്തിൽ മുപ്പത്തിയെട്ട് മുറിവുകളാണ് ഉണ്ടായത്. ഇവരെ രക്ഷിക്കാനെത്തിയ മറ്റൊരു സ്ത്രീക്കും പരിക്കേറ്റിരുന്നു,​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: STRAYDOG ATTACK, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.