SignIn
Kerala Kaumudi Online
Thursday, 25 April 2024 10.55 PM IST

ഓസോൺ സംരക്ഷണം: ഹരമായി 50 കി.മീറ്റർ സൈക്ളത്തൺ

flagoff

കൊച്ചി: കാലാവസ്ഥാമാറ്റവും ആഗോളതാപനവും കണക്കിലെടുക്കുന്ന നൂതന നഗരവികസന സങ്കേതങ്ങൾ രൂപപ്പെടുന്നതിന് സംഘടിപ്പിക്കുന്ന ബോധി 2022 ദേശീയ നഗരവികസന ഉച്ചകോടിക്ക് മുന്നോടിയായി ജി.സി.ഡി.എയും കൊച്ചി നെക്സ്റ്റും സംഘടിപ്പിച്ച 50 കിലോമീറ്റർ സൈക്ലത്തൺ ആവേശമായി.

ആഗോള ഓസോൺ പാളി സംരക്ഷണദിനവുമായി ബന്ധപ്പെടുത്തി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഞായറാഴ്ച രാവിലെ 6ന് ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സതേൺ നേവൽ കമാൻഡ് വൈസ് അഡ്മിറൽ ഹംപി ഹോളി ഫ്‌ളാഗ് ഓഫ് ചെയ്തു. 300 സൈക്ലിസ്റ്റുകൾ പങ്കെടുത്തു. എം.ജി റോഡ്, തേവര, തോപ്പുംപടി ബി.ഒ.ടി പാലം, പെരുമ്പടപ്പ്, കുമ്പളങ്ങി, ഫോർട്ട്‌കൊച്ചി, തോപ്പുംപടി ഹാർബർ പാലം, നേവൽ ബേസ്, തേവര, എം.ജി റോഡ് വഴി തിരികെ സ്റ്റേഡിയത്തിലെത്തി സമാപിച്ചു.

സമാപനച്ചടങ്ങിൽ സംവിധായകൻ വിനയൻ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു.

ഒക്ടോബർ 9, 10 തിയതികളിൽ കൊച്ചിയിൽ ജി.സി.ഡി.എ ആതിഥ്യം വഹിക്കുന്ന ദേശീയ നഗരവികസന ഉച്ചകോടിയായ ബോധി 2022ന്റെ വികസനമൂല്യങ്ങളാണ് സൈക്ലത്തൺ ഉയർത്തിപ്പിടിച്ചതെന്ന് കെ. ചന്ദ്രൻപിള്ള പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, GCDA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.