കോട്ടയം: ഓണം ബമ്പർ ലോട്ടറി നേടിയ തിരുവന്തപുരം ശ്രീവരാഹം സ്വദേശി അനൂപ് വാർത്തകളിൽ നിറയുമ്പോഴും രണ്ടാം സമ്മാനമായ അഞ്ച് കോടി നേടിയ ഭാഗ്യശാലി ആരാണെന്ന് കണ്ടെത്താനായില്ല. രണ്ടാം സമ്മാനം നേടിയ ലോട്ടറി വിറ്റത് കോട്ടയം പാലായിലാണെന്ന് സ്ഥിരീകരിച്ചെങ്കിലും ഉടമയെ സംബന്ധിച്ച നിഗൂഢത തുടരുകയാണ്. ടിക്കറ്റ് വിറ്റ പാലായിലെ മീനാക്ഷി ലക്കി സെന്ററിലെ ലോട്ടറി ഏജന്റായ പാപ്പച്ചനും താൻ ആർക്കാണ് അഞ്ച് കോടിയുടെ ലോട്ടറി വിറ്റതെന്നതിനെ കുറിച്ച് ഉറപ്പില്ല. ഇടപ്പാടി സ്വദേശിയായ ഡ്രൈവറിനാണ് രണ്ടാം സമ്മാനമടിച്ചത് എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും അദ്ദേഹമത് നിഷേധിച്ചു. സാധാരണയായി ലോട്ടറി ഫലം വന്നാലും ഉടമയെ കണ്ടെത്താൻ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |