SignIn
Kerala Kaumudi Online
Saturday, 20 April 2024 1.41 AM IST

വിനാശം ഇ-വേസ്റ്റുകൾ

ee

എന്നാൽ പ്ലാസ്റ്റിക് പോലുള്ളവയെ അതിന് വിധേയമാക്കാനാകില്ല. ഉപകരണങ്ങൾ നിരനിരയായി ഓരോ വീട്ടിലും എത്തുന്നു. പുതിയ സാങ്കേതിക വിദ്യയുടെ ഭാഗങ്ങളായി ഓരോ ദിവസവും പുതിയവ കടന്നെത്തുന്നു. ഉപേക്ഷിക്കപ്പെടുന്ന ഇലക്‌ട്രോണിക് സാധനങ്ങളുടെ എണ്ണം പെരുകുമ്പോൾ, മണ്ണിൽക്കിടന്ന് വിഘടിക്കപ്പെടാതെ അതേപോലെ അവശേഷിക്കുന്നു. ഇവയാണ് ഇവേസ്റ്റുകൾ.

ഇവയിൽ അടങ്ങിയിരിക്കുന്ന മാരകവും അപകടകരവുമായ രാസഘടകങ്ങൾ ജീവശരീരത്തിൽ അനാരോഗ്യം കൊണ്ടുവരുന്നു. ജലത്തിൽ അലിഞ്ഞുചേർന്നു അമ്ലതയേറുന്നു. കത്തിക്കുമ്പോൾ പുറത്തുവരുന്ന ഡയോക്സിൻ, ഫ്യൂറാൻസ് എന്നീ വിഷവാതകങ്ങൾ അന്തരീക്ഷത്തിൽ എത്തുന്നു. റേഡിയോ ആക്ടീവ് വികിരണങ്ങൾപോലും സംഭവിക്കുന്നു.
കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങൾ, ടെലിവിഷൻ, കാൽക്കുലേറ്ററുകൾ തുടങ്ങി അസംഖ്യം ഇലക്‌ട്രോണിക് ഉപകരണങ്ങൾ ഇന്ന് നാം ഉപയോഗിച്ചുവരുന്നുണ്ട്. ഇതൊക്കെ ഇവേസ്റ്റുകളുടെ നിരയിലേക്ക് എത്തുന്നു. അവ മൂലം നമ്മുടെ പരിസ്ഥിതിക്കും ആരോഗ്യത്തിനും നിരവധി ദുരിതങ്ങൾ വന്നുചേർന്നുകൊണ്ടിരിക്കുന്നു. ഇവയിലടങ്ങിയ ലെഡ് നാഡീവ്യൂഹത്തേയും രക്തപര്യയന വ്യവസ്ഥയേയും ഒരുപോലെ ബാധിക്കുന്നു. കാഡ്മിയം ജൈവവിഘടനത്തിന് വിധേയമാകാതെ വിവിധ അവയവങ്ങളിൽ അടിഞ്ഞുകൂടുന്നു. മെർക്കുറി ശ്വാസകോശരോഗങ്ങളും, ത്വക്‌രോഗങ്ങളും വരുത്തുന്നു. ക്രോമിയം, ആസ്തമയ്ക്ക് കാരണമാകും.

ബ്രോമിൻ, ബേറിയം, ബെറിലിയം എന്നീ മൂലകങ്ങൾ പ്രത്യേകിച്ചും ഘനലോഹങ്ങൾ നിരവധി പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഇന്ത്യയിൽ ഓരോവർഷവും 80 ലക്ഷം ടൺ ഇവേസ്റ്റുകൾ ഉണ്ടാകുന്നുണ്ട്. വികസിത രാജ്യങ്ങളിൽനിന്ന് കപ്പലുകൾവഴി വൻതോതിൽ പഴകിയവ എത്തിക്കൊണ്ടിരിക്കുന്നു. സമുദ്രങ്ങളിൽ ഇവേസ്റ്റുകൾ നിക്ഷേപിക്കപ്പെടുന്നുണ്ട്. അറ്റ്ലാന്റിക് സമുദ്രത്തിലെ ഇവയുടെ വൻനിക്ഷേപങ്ങളെ 'മെക്സിക്കൻ സിറ്റി' എന്നാണ് പറയുന്നത്. വികസിത രാജ്യങ്ങളിലെ കൂടിയ സൗകര്യങ്ങളുടെ അവശിഷ്ടങ്ങൾ എത്തിച്ചേരുന്നത് മൂന്നാം ലോകരാഷ്ട്രങ്ങളിലേക്കാണ്. അറിഞ്ഞോ, അറിയാതെയോ ഇവയെ ഉപയോഗപ്പെടുത്തുമ്പോൾ തങ്ങളുടെ രാജ്യങ്ങളിൽ ഇവയുടെ പ്രശ്നങ്ങളെ കൊണ്ടുവരികയാണ്.
അതുപോലെ പൊതുസ്വത്തുക്കളായ കാടും കടലും തണ്ണീർത്തടങ്ങളും ഇവയുടെ മാരകപ്രസരം മ ൂലം അനാരോഗ്യമുണ്ടാക്കുന്നു. ഭാവിയിൽ കൂടുതൽ തിക്തഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്നതിനാൽ ലോകരാജ്യങ്ങൾ ഒന്നിച്ച് ഇതിന് ശക്തമായ നീക്കങ്ങൾ നടത്തി. അതിൽ സ്വിറ്റ്സർലണ്ടിലെ ബേസലിൽ നടന്ന സമ്മേളനം ശ്രദ്ധേയമാണ്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ 1989 മാർച്ച് 22 ന് ഉടമ്പടിയുണ്ടാക്കി ഒപ്പുവെച്ചു. കൂടുതൽ നല്ല പ്രവർത്തനങ്ങൾ ക്കായി വിവിധ നിയമങ്ങൾ കൊണ്ടുവന്നു. മാരകങ്ങളായ ഇവേസ്റ്റുകൾ രാജ്യാന്തരതലത്തിൽ വിനിമയം ചെയ്യുന്നതും നിക്ഷേപിക്കുന്നതും ഒരളവിൽ കുറക്കാൻ കഴിഞ്ഞിട്ടുണ്ട്.
നമ്മുടെ ഓരോ ഗ്രാമവും ഈ മഹായജ്ഞത്തിൽ തങ്ങളുടേതായ പങ്കു വഹിക്കേണ്ടതുണ്ട്. അതിനായി മറ്റു മാലിന്യങ്ങൾക്കൊപ്പം ഇവേസ്റ്റുകൾ ചേർക്കാതിരിക്കുക, വർണ്ണങ്ങൾ കൂടിയവ ഒഴിവാക്കുക, ഊർജ്ജശേഷി കൂടിയവ കണ്ടെത്തുക, ഏറ്റവും പുതിയതും പൂർണ്ണവുമായ ടെക്‌നോളജിയുടെ ഉല്പന്നങ്ങളെ വാങ്ങുക, കുറഞ്ഞ പാക്കിംഗ് വസ്തുക്കൾ ഉള്ളവ മാത്രം തിരഞ്ഞെടുക്കുക തുടങ്ങിയ സ്വയം ചെയ്യാവുന്ന കാര്യങ്ങളും അവലംബിക്കണം.
ലോകമാസകലം, എത്രകൊച്ചു രാജ്യമായാലും അവരുടെ പ്രധാനപ്രശ്നം പരിസ്ഥിതി മലിനീകരണമെന്ന അവസ്ഥയിൽ അതിലെ ഭീകരനെന്ന ഖ്യാതിയുള്ള ഇവേസ്റ്റുകൾ ഇനിയും നമുക്ക് ഭൂമിയെ മലീമസമാക്കിക്കൂടാ. ഇതിന്റെ ദൂഷ്യങ്ങൾ ഗ്രഹിച്ചതിന്മേൽ അതിന്റെ ഉപയോഗങ്ങൾ, ഉല്പാദനം എന്നിവയിൽ നമ്മുടെയേവരുടെയും ശ്രദ്ധയും പ്രവർത്തനവും ഉണ്ടായില്ലെങ്കിൽ കാത്തിരിക്കുന്നത് വൻ അപകടങ്ങളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDUCATION, E WASTE, SCHOOGLE PAGE
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.