മാനന്തവാടി: മാനന്തവാടി പ്രസ് ഫോറം സംസ്ഥാന തലത്തിൽ മികച്ച പ്രാദേശിക മാദ്ധ്യമ പ്രവർത്തകർക്കായി ഏർപ്പെടുത്തിയ അവാർഡ് വിതരണവും പ്രമുഖ വ്യക്തികളെ ആദരിക്കലും ഇന്ന് ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള നിർവഹിക്കും. രാവിലെ 10.30ന് മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തിലാണ് അവാർഡ് ദാന ചടങ്ങ്. വൈകിട്ട് 6.30ന് റാസാബീഗം അവതരിപ്പിക്കുന്ന ഗസൽ രാവും നടക്കും. യുവസാഹിത്യകാരൻ സുകുമാരൻ ചാലിഗദ്ദ, പ്രമുഖ വ്യവസായികളായ നാസർ കീരിയിൽ, ജോസഫ് ഫ്രാൻസിസ് വടക്കേടത്ത്, എക്സിക്യൂട്ടിവ് ഡയറക്ടർ ഓഫ് എക്കോ ബംഗളൂരു ഡോ.റവ.ഫാദർ ആന്റണി സെബാസ്റ്റ്യൻ കൂട്ടുങ്കലൽ എന്നിവരെയാണ് ആദരിക്കുന്നത്. വൈകീട്ട് 6.30ന് നടക്കുന്ന ഗസൽ രാവ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും. മാനന്തവാടി ഡിവൈ.എസ്.പി ചന്ദ്രൻ എ.പി മുഖ്യാതിഥിയാകും. വാർത്താ സമ്മേളനത്തിൽ അബ്ദുള്ള പള്ളിയാൽ, ലത്തീഫ് പടയൻ, അരുൺ വിൻസന്റ്, ജസ്റ്റിൻ ചെഞ്ചട്ടയിൻ, കെ.എസ്.സജയൻ, സുരേഷ് തലപ്പുഴ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |