മാനന്തവാടി: അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പരിശീലനം പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റ് വിതരണം ഇന്ന് വൈകിട്ട് 3ന് മാനന്തവാടി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നടക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അസാപ് കേരളയുമായി ചേർന്ന് നടത്തുന്ന കോഴ്സുകളുടെയും ടാറ്റ പവർ, കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പുതുതായി തുടങ്ങുന്ന കോഴ്സുകളുടെയും പ്രഖ്യാപനം ചടങ്ങിൽ നടക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്യും. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ വിശിഷ്ടാതിഥിയാകും. മാനന്തവാടി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി കോഴ്സിൽ പരിശീലനം പൂർത്തിയാക്കി തിരുവനന്തപുരം ഗവ. ബാർട്ടൻ ഹിൽ എൻജിനിയറിംഗ് കോളേജിൽ നടത്തപ്പെടുന്ന ദ ഷെൽ എക്കോ മാരത്തോൺ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കുള്ള അനുമോദനവും സർട്ടിഫിക്കറ്റ് വിതരണവും നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |