ആലപ്പുഴ: സംസ്ഥാന ജല ഗതാഗത വകുപ്പിൽ ഓപ്പറേറ്റിംഗ് വിഭാഗത്തിൽ ഓൺലൈൻ സ്ഥലംമാറ്റം എല്ലാവർഷവും നടത്തണമെന്ന സർക്കാർ ഉത്തരവ് നടപ്പാക്കണമെന്ന് ഫെറ്റോ ഭാരവാഹികളായ ജില്ല പ്രസിഡന്റ് മനോജ്, സെക്രട്ടറി കെ.ജി.ഉദയകുമാർ എന്നിവർ ആവശ്യപ്പെട്ടു. സ്റ്റേഷനുകളിൽ 10 ശതമാനത്തോളം ജീവനക്കാർ വർക്ക് അറേഞ്ച്മെന്റ് വ്യവസ്ഥയിലാണ് ജോലി ചെയ്യുന്നത്. അർഹതപ്പെട്ട ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടും. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നു ഫെറ്റോ ജില്ല പ്രസിഡന്റ് മനോജ്, സെക്രട്ടറി കെ.ജി.ഉദയകുമാർ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |