ആലപ്പുഴ: മുഹമ്മ സെന്റ് ജോർജ് ദൈവാലയം ഫൊറോനയുടെ ഉദ്ഘാടനം ചങ്ങനാശേരി അതിരൂപത മെത്രാപ്പോലിത്ത മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു. പുതിയ ഫൊറോനകൾ രൂപം കൊള്ളുന്നിടത്തെല്ലാം വികസനം ഉണ്ടാകുന്നുണ്ട്. വികസനം ഒന്നുമില്ലാതിരുന്ന പ്രദേശങ്ങൾ വലിയ വളർച്ച നേടിയിട്ടുണ്ട്. ക്രൈസ്തവ സമൂഹത്തിന് മാത്രമല്ല മറ്റുള്ള വിഭാഗങ്ങൾക്കും അത് ഏറെ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടനാട്ടിലെ കർഷകർക്ക് ഗുണം ചെയ്യുന്ന രീതിയിൽ കർഷകർക്കുള്ള ഇൻഷ്വറൻസ് പരിരക്ഷ പുന സംവിധാനം ചെയ്യുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. ചങ്ങനാശേരി അതിരൂപത വികാരി ജനറൽ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മ ഫൊറോന വിികാരി ഫാ.ജോൺ പരുവപ്പറമ്പിൽ, ആലപ്പുഴ ഫൊറോന വികാരി ഫാ. അബ്രാഹം വെട്ടുവയലിൽ, മുഹമ്മ നസ്രത്ത് കാർമ്മൽ ആശ്രമ ദേവാലയ പ്രിയോർ ഫാ.റോബിൻ ആനന്തക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |