ചണ്ഡീഗഡ്: ഹരിയാനയിലെ കുരുക്ഷേത്രയിൽ ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. കുരുക്ഷേത്രയിലെ ഭൈൻസി മജ്ര, സോലു മജ്ര ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്. എട്ട് പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ചണ്ഡീഗഡിലെ ആശുപത്രിയിലും മറ്റുള്ളവരെ ലോക് നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഹബാന ഗ്രാമത്തിലെ മത പരിപാടിയിൽ പങ്കെടുക്കാൻ 25 പേരുമായി പോയ ട്രാക്ടറിന് പിന്നിൽ ട്രക്ക് ഇടിക്കുകയായിരുന്നു. ട്രക്ക് പിടിച്ചെടുത്തതായും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രാംദത്ത് നൈൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |