റാന്നി : ചേത്തയ്ക്കൽ സൗഹൃദ ബാലവേദി പ്രവർത്തകർ ഇട്ടിയപ്പാറ, പെരുമ്പുഴ, അങ്ങാടി എന്നിവിടങ്ങളിലെ വഴിയോര കച്ചവടക്കാർക്കും ലോട്ടറി കച്ചവടക്കാർക്കും പൊതിച്ചോർ നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ആറ് മാസം മുമ്പ് തുടങ്ങിയ ബാലവേദിയുടെ നേതൃത്വത്തിൽ 500 ബുക്കുകളും പഠനോപകരണങ്ങളും പാവപ്പെട്ട കുട്ടികൾക്ക് നൽകിയിരുന്നു. ബാലവേദി പ്രവർത്തനത്തിനായി കഴിഞ്ഞ ഉത്രാടനാളിൽ മുതിർന്നവരുടെ സഹായത്തോടെ പായസ വിതരണം നടത്തി. ഭാരവാഹികളായ എയ്ഞ്ചൽ (സെക്രട്ടറി), ശ്രേയ (പ്രസിഡന്റ്) രവി ചേത്തയ്ക്കൽ (കൺവീനർ), എബി, ബീനാസാം, രമ്യ , റീജ, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |