കൊല്ലം : എം.എസ് ബാബുരാജ് മ്യൂസിക്കൽ ഫൗണ്ടേഷന്റെയും സിംഗിംഗ് ആർട്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ ഇടവാബഷീർ അനുസ്മരണ ഗാനം- സർഗ്ഗനാദം പ്രകാശനം ഇന്ന് വൈകിട്ട് 4ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ ഗായകൻ കെ.ജി. മാർക്കോസ് നിർവഹിക്കും. എം.എൽ.എമാരായ എം.നൗഷാദ്, ഡോ. സുജിത്ത് വിജയൻപിള്ള, മേയർ പ്രസന്ന ഏണസ്റ്റ് എന്നിവർ മുഖ്യാതിഥികളാകും. തുടർന്ന് കെ.ജി. മാർക്കോസിന്റെ ഗാനമേള നടക്കും. കവയിത്രി ലേഖ പരവൂർ രചനയും കൊല്ലം ജയചന്ദ്രൻ സംഗീതവും നിർവഹിച്ച ഗാനം പൊലീസ് ഉദ്യോഗസ്ഥനും ഇടവാ ബഷീറിന്റെ ശിഷ്യനുമായ എം.കെ. രാമഭദ്രൻ, നിതില കൃഷ്ണ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. പത്രസമ്മേളനത്തിൽ എം.എസ്. ബാബുരാജ് ഫൗണ്ടേഷൻ പ്രസിഡന്റ് എ.കെ.അസീം, സെക്രട്ടറി എം.കെ. രാജഭദ്രൻ, കൊല്ലം സിറാജ് , ബിന്ദു ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |