ഗുരുവായൂർ : ഹിന്ദുത്വം ദൈവിക ഗുണസമ്പത്തിന്റെ പേരാണെന്ന് ആർ.എസ്.എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത് പറഞ്ഞു. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ ചേർന്ന ആർ.എസ്.എസ് ഗുരുവായൂർ സംഘ ജില്ലാ ഗണവേഷ സാംഘിക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വം ഏതെങ്കിലും വംശത്തിന്റെയോ സമ്പ്രദായത്തിന്റെയോ ഭാഷയുടെയോ പ്രദേശത്തിന്റെയോ പേരല്ല. എല്ലാം ഉൾക്കൊള്ളുന്ന ദർശനമാണ്. അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളിൽ ഭാരതം പരമ വൈഭവശാലിയാകും. ആർ.എസ്.എസിനെ കുറിച്ച് അനുഭവിച്ചറിയണം. സംഘത്തെ എതിർക്കുന്നവർ പോലും സംഘത്തെ അനുകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ് നേതാക്കളായ ഡോ.എ.ആർ.വന്നിരാജൻ, അഡ്വ.കെ.കെ.ബാലറാം, കെ.എസ്.പദ്മനാഭൻ, റിട്ട.കേണൽ വി.വേണുഗോപാൽ, കെ.ബി.ശ്രീകുമാർ എന്നിവർ സന്നിഹിതരായി. രാവിലെ ആർ.എസ്.എസ് സംസ്ഥാന കാര്യകർത്താക്കളുടെ യോഗവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |