SignIn
Kerala Kaumudi Online
Thursday, 25 April 2024 7.31 AM IST

പ്രധാനമന്ത്രിക്ക് ഉദ്ദേശ്യശുദ്ധിയിൽ തുളുമ്പുന്ന കുബുദ്ധി, ഭരണപരമായ മിടുക്കുകാരണമാണ് അദ്ദേഹത്തെ ജനങ്ങൾ ഹൃദയത്തിലേറ്റിയതെന്ന് സുരേഷ് ഗോപി

suresh-gopi

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉദ്ദേശ്യശുദ്ധിയിൽ തുളുമ്പുന്ന കുബുദ്ധിയാണെന്ന് മുൻ എം പി സുരേഷ് ഗോപി. ചെന്നൈയിലെ മലയാളി ക്ലബ്ബിൽ ബി ജെ പി തമിഴ്‌നാട് ഘടകത്തിന്റെ ഇതരഭാഷാസെൽ ഇന്നലെ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ സംസാരിക്കവേയായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.

ഉദ്ദേശ്യശുദ്ധിയിൽ തുളുമ്പുന്ന കുബുദ്ധിയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ പുരോഗതിയിലേക്ക് നയിച്ചത്. രാഷ്ട്രീയത്തിലുപരി, ഭരണപരമായ മിടുക്കുകാരണമാണ് അദ്ദേഹത്തെ ജനങ്ങൾ ഹൃദയത്തിലേറ്റിയത്. ജൻധൻ അക്കൗണ്ട് പോലുള്ള പല പദ്ധതികളും നടപ്പാക്കി അദ്ദേഹം ജനങ്ങളുടെ കൂടെ നിന്നു.

തുടക്കത്തിൽ ദോഷകരമാണെന്ന് തോന്നിപ്പിക്കുമെങ്കിലും പ്രധാനമന്ത്രി വിഭാവനംചെയ്ത പലപദ്ധതികളും ദീർഘവീക്ഷണത്തോടെയുള്ളതായിരുന്നു. അത് കാലം തെളിയിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SURESH GOPI, PM MODI, BJP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.