കൊച്ചി: കെ.സി.ബി.സി അഖില കേരള പ്രൊഫഷണൽ നാടക മത്സരങ്ങൾ ഇന്ന് പാലാരിവട്ടം പി.ഒ.സിയിൽ ആരംഭിക്കും. വൈകിട്ട് 5.30ന് ഉദ്ഘാടന സമ്മേളനത്തിൽ പോളി കണ്ണൂക്കാടൻ, സി.എൽ.ജോസ്, ജയപ്രകാശ് കുളൂർ, ചലച്ചിത്രതാരം കൈലാഷ്, അജു നാരായണൻ, നിർമ്മാതാവ് ജോളി ജോസഫ്, മോൺസിഞ്ഞോർ ജോർജ് കുരുക്കൂർ, ഫാ.ജേക്കബ് പാലയ്ക്കപ്പിള്ളി, ഫാ.എബ്രഹാം ഇരിമ്പിനിക്കൽ എന്നിവർ പങ്കെടുക്കും.
കോഴിക്കോട് രംഗഭാഷയുടെ മൂക്കുത്തി, കൊല്ലം അശ്വതിഭാവനയുടെ വേനൽ മഴ, കോട്ടയം സുരഭിയുടെ കാന്തം, ചങ്ങനാശേരി അണിയറയുടെ നാലുവരിപ്പാത, ആറ്റിങ്ങൽ ശ്രീധന്യയുടെ ലക്ഷ്യം, കൊല്ലം അസീസിയുടെ ജലം, കാഞ്ഞിരപ്പള്ളി അമലയുടെ കടലാസ്സിലെ ആന, വള്ളുവനാട് ബ്രഹ്മയുടെ രണ്ട് നക്ഷത്രങ്ങൾ, കൊല്ലം ആവിഷ്കാരയുടെ ദൈവംതൊട്ട ജീവിതം, പാലാ കമ്മ്യൂണിക്കേഷന്റെ അകം പുറം എന്നീ നാടകങ്ങൾ 20 മുതൽ 29വരെ അരങ്ങേറും. പ്രവേശന പാസുകൾ പി.ഒ.സി യിൽ ലഭിക്കും. 30ന് അവാർഡ് വിതരണവും നാടക അവാർഡ് ദാനവും ഓച്ചിറ മഹിമയുടെ നാടകം പ്രമാണിയുടെ അവതരണവും ഉണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |