SignIn
Kerala Kaumudi Online
Thursday, 25 April 2024 6.41 PM IST

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20; ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്യുന്നത് സുരേഷ് ഗോപി, വിതരണം ഇന്ന് മുതൽ

suresh-gopi

തിരുവനന്തപുരം: ഈ മാസം 28ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം നടനും ബി ജെ പി മുൻ എം പിയുമായ സുരേഷ് ഗോപി നിർവഹിക്കും. ഇന്ന് 19ന് വൈകിട്ട് 6.30ന് തിരുവനന്തപുരം പാളയത്ത് ഹോട്ടൽ താജ് വിവാന്തയിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിലാണ് ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം നടക്കുന്നത്.

ടി20 മത്സരത്തിന്റെ ടീസർ വീഡിയോയുടെ പ്രകാശനം മുൻ എം പി പന്ന്യൻ രവീന്ദ്രൻ നിർവഹിക്കും. ചടങ്ങിൽ ഇന്ത്യൻ താരം സഞ്ജു സാംസണെ ആദരിക്കും. മത്സരത്തിന്റെ ബാങ്കിംഗ് പാർട്ണറായ ഫെഡറൽ ബാങ്കുമായും ടിക്കറ്റിംഗ് പാർട്ണറായ പേടിഎം ഇൻസൈഡറുമായും മെഡിക്കൽ പാർട്ണറായ അനന്തപുരി ഹോസ്പിറ്റലുമായുമുള്ള ധാരണാ പത്രങ്ങൾ ചടങ്ങിൽ കൈമാറും. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സജൻ കെ വർഡീസാണ് ചടങ്ങിന്റെ അധ്യക്ഷൻ. ബി സി സി ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ്ജ്, കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അഡ്വ ശ്രീജിത്ത് വി നായർ, ജോയിന്റ് സെക്രട്ടറി അഡ്വ രജിത് രാജേന്ദ്രന്‍, ടി20 മത്സരത്തിന്റെ ജനറൽ കൺവീനർ വിനോദ് എസ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.

ആദ്യ ടി20 മത്സരമാണ് കാര്യവട്ടത്ത് നടക്കുന്നത്. രണ്ടാം ടി20 ഒക്ടോബർ രണ്ടിന് ഗുവാഹത്തിയിലും മൂന്നാം കളി നാലാം തീയതി ഇൻഡോറിലും നടക്കും. ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലും ഇന്ത്യ കളിക്കുന്നുണ്ട്. രോഹിത് ശർമ്മ(ക്യാപ്ടൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്ടൻ), വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാർത്തിക്, ആർ അശ്വിൻ, യുസ്‍വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, അർഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി, ഹർഷല്‍ പട്ടേല്‍, ദീപക് ചാഹർ, ജസ്പ്രീത് ബുമ്ര എന്നിവരാണ് ഇന്ത്യൻ ടി20 ടീമംഗങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, T20, INDIA, SOUTH AFRICA, TICKET, DISTRIBUTION, INAUGURATION, TODAY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.