സൗബിൻ ഷാഹിറിനെ കേന്ദ്ര കഥാപാത്രമാക്കി സഞ്ജീവ് ശിവൻ സംവിധാനം ചെയ്യുന്ന ഒഴുകി ...ഒഴുകി.... ഒഴുകി... കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്നു. ബൈജു സന്തോഷ്, നരേൻ, സഞ്ജീവ് ശിവൻ, സരിത, അഞ്ജന അപ്പുക്കുട്ടൻ, പൗളി വിത്സൻ, പുതുമുഖ ബാലതാരം സിദ്ധാന്ശു എന്നിവരാണ് മറ്റു താരങ്ങൾ. ട്രൈപോഡ് മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ദീപ്തി പിള്ള ശിവനാണ് ചിത്രം നിർമ്മിക്കുന്നത്. സഞ്ജീവിന്റെ ഭാര്യയാണ് ദീപ്തി. കളിപ്പാട്ടം സിനിമയിൽ മോഹൻലാലിന്റെ മകളായി ദീപ്തി അഭിനയിച്ചിട്ടുണ്ട്. ബി. ആർ. പ്രസാദും സഞ്ജീവ് ശിവനും ചേർന്നാണ് രചന. പൂർണമായി കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് മനോജ് പിള്ള ഛായാഗ്രഹണം നിർവഹിക്കുന്നു. റസൂൽ പൂക്കുട്ടി ആണ് ശബ്ദലേഖനം . ശ്രീകർ പ്രസാദ് ആണ് എഡിറ്റർ. ഹോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകൻ തോമസ് പശ്ചാത്തല സംഗീതം ഒരുക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ ജിബു ഗോപാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ മഹേഷ് ബാലകൃഷ്ണൻ, ട്രൈപോഡ് മോഷൻ പിക്ചേഴ്സ് ചിത്രം തിയേറ്ററുകളിൽ എത്തിക്കും.
മമ്മൂട്ടി ചിത്രം അപരിചിതനിലൂടെയാണ് സഞ്ജീവ് ശിവൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. അകാലത്തിൽ വിട പറഞ്ഞ ദേശീയ പുരസ്കാര ജേതാവും ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്റെ ഇളയ മകനാണ് സഞ്ജീവ്. സംവിധായകൻ സംഗീത് ശിവൻ, ഛായാഗ്രഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, സരിത ശിവൻ എന്നിവർ സഹോദരങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |