SignIn
Kerala Kaumudi Online
Friday, 19 April 2024 4.58 AM IST

ആദ്യ ആഴ്ച 23 കോടി രണ്ടാം ആഴ്ചയിലും കുതിപ്പിൽ പത്തൊമ്പതാം നൂറ്റാണ്ട്

mm

വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് മഹാവിജയത്തിലേക്ക്. ആദ്യ ആഴ്ചയിൽ 23.6 കോടിയുടെ ഗ്രോസ് കളക്ഷൻ നേടിയ ചിത്രം രണ്ടാമത്തെ ആഴ്ചയിലും കരുത്തോടെ മുന്നേറുന്നു. സെപ്തംബർ 8ന് റിലീസ് ചെയ്ത ചിത്രം ലോകമൊട്ടാകെ അഞ്ഞൂറ് തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്നു. സിജു വിത്സന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായി പത്തൊമ്പതാം നൂറ്റാണ്ട് മാറുന്നു.

വിനയൻ തന്നെ തിരക്കഥ എഴുതിയ ചിത്രത്തിൽ നായികയായ കയാദു ലോഹർ ആണ് കൈയടി നേടുന്ന മറ്റൊരു പ്രധാന താരം.അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുദേവ് നായർ, ഗോകുലം ഗോപാലൻ, വിഷ്ണു വിനയൻ, ടിനിടോം, ഇന്ദ്രൻസ്, രാഘവൻ, ജാഫർ ഇടുക്കി ഉൾപ്പെടെ വൻതാരനിര അണിനിരക്കുന്നുണ്ട്.ഷാജി കുമാർ ആണ് ഛായാഗ്രഹണം. ശ്രീ ഗോകുലം മുവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIJU
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.