വിതുര: ബൈക്കിൽ കറങ്ങി കഞ്ചാവ് വില്പന നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൊളിക്കോട് പുളിമൂട് ഹൗസിൽ അൻസിൽ (26) ആണ് പിടിയിലായത്. 15 ഗ്രാം കഞ്ചാവ് പിടികൂടി. തൊളിക്കോട് മേഖലയിൽ ബൈക്കുകളിൽ കറങ്ങി വൻതോതിൽ കഞ്ചാവ് വില്പനനടത്തുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. വിതുര സി.ഐ എസ്. ശ്രീജിത്, എസ്.ഐ. വിനോദ് എന്നിവർ ചേർന്നാണ് അൻസിലിനെ പിടികൂടിയത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |