SignIn
Kerala Kaumudi Online
Thursday, 25 April 2024 2.35 AM IST

ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി സർവീസുമായി ഡി.ബി.എഫ്.എസ്

dbfs
കാപ്ഷൻ ഡി​.ബി​. എഫ്. എസ് മാനേജിംഗ് ഡയറക്ടർ പ്രിൻസ് ജോർജ്, ചീഫ് ഇന്റർനാഷണൽ ബാങ്കിംഗ് ഓഫീസറും ഡി​.ബി​. എഫ്. എസ് നോമിനി ഡയറക്ടറുമായ സമീർ മോഹൻ ഗുപ്ത, ആക്ടിംഗ് സി​.ഇ.ഒ ഗുഡ്‌നി സ്റ്റീഹോൾട്ട് അഡൽസ്റ്റെയി​ൻസൺ​,ചലച്ചിത്ര താരങ്ങളായ അന്ന ബെൻ, സിജോയ് വർഗീസ് എന്നി​വർ സമീപം

കൊച്ചി​: പ്രമുഖ ധനകാര്യ സ്ഥാപനമായ ഡി​.ബി​. എഫ്. എസി​ന്റെ ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറി സർവീസ് കമ്പനിയുടെ മുപ്പതാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് കൊച്ചി ഗ്രാൻഡ് ഹയത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഡി.ബി.എഫ്.എസി​ന്റെ പ്രധാന ഓഹരി ഉടമകളായ ദോഹ ബാങ്കിന്റെ ആക്ടിംഗ് സി​. ഇ. ഒ ഗുഡ്‌നി സ്റ്റീഹോൾട്ട് അഡൽസ്റ്റെയി​ൻസൺ, ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ ചീഫ് ഇന്റർനാഷണൽ ബാങ്കിംഗ് ഓഫീസറും ഡി.ബി.എഫ്.എസ് നോമിനി ഡയറക്ടറുമായ സമീർ മോഹൻ ഗുപ്ത പുതിയ സേവനം ഉപഭോക്താക്കൾക്ക് സമർപ്പിച്ചു.

'ദോഹ ബാങ്കിനെ സംബന്ധിച്ചിടത്തോളം ബാങ്കിംഗ് സേവനങ്ങൾ, ബാങ്കിംഗ് ഇതര സേവനങ്ങൾ, വെൽത്ത് മനേജ്‌മെൻറ് എന്നിങ്ങനെ വിവിധ മേഖലകളിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഖത്തറിലും മറ്റ് ജി.സി.സി രാജ്യങ്ങളിലും നിരവധി വിദേശ ഇന്ത്യക്കാർ ദോഹ ബാങ്കിന്റെ ഇടപാടുകാരാണ്. ഇത്തരത്തിൽ ഞങ്ങൾക്ക് ഇന്ത്യയുമായുള്ള ബന്ധം സുദീർഘവും സുദൃഢവുമാണെന്ന് ദോഹ ബാങ്ക് ആക്ടിംഗ് സി​.ഇ.ഒ ഗുഡ്‌നി പറഞ്ഞു.

ഇൻവെസ്റ്റ്‌മെൻറ് അഡ്വൈസറി സർവീസ് സാമ്പത്തിക സേവന രംഗത്ത് ഒരു പുത്തൻ ചുവടുവയ്പാണെന്ന് കമ്പനി മാനേജിംഗ് ഡയറക്ടർ പ്രിൻസ് ജോർജ് പറഞ്ഞു. നിക്ഷേപ വിഷയങ്ങളിൽ പ്രാവീണ്യമുള്ളവർക്കും തുടക്കക്കാർക്കും ഒരുപോലെ സഹായകരമാകുംവിധം രൂപകല്പന ചെയ്തിട്ടുള്ളതാണ് ഡി.ബി.എഫ്. എസി​ന്റെ ഇൻവെസ്റ്റ്‌മെൻറ് അഡ്വൈസറി സേവനങ്ങളെന്ന് പ്രിൻസ് ജോർജ് അറിയിച്ചു.

1992ൽ സ്ഥാപിതമായ കേരളത്തിൽ നിന്നുള്ള ആദ്യ കോർപ്പറേറ്റ് സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ ഡി.ബി.എഫ്.എസ് സ്റ്റോക്ക് ബ്രോക്കിംഗ്, വെൽത്ത് മാനേജ്‌മെന്റ് സേവനങ്ങൾ കൂടാതെ ബാങ്കിംഗി​തര സാമ്പത്തിക സേവനങ്ങളും നൽകുന്നു. കേരളം, തമിഴ്‌നാട്, കർണാടകം, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും യു.എ.ഇ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും സാന്നിദ്ധ്യമുണ്ട്.

സ്വർണവായ്പയുടെ പ്രചരണാർത്ഥം നടത്തി​യ 'ഗോൾഡൻ ടിക്കറ്റ്' കാമ്പയിനിൽ വിജയികളായവർക്ക് ചലച്ചിത്ര താരങ്ങളായ അന്ന ബെൻ, സിജോയ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. കൂടുതൽ ആകർഷകമായ സമ്മാനങ്ങളുമായി രൂപകല്പന ചെയ്തിട്ടുള്ള പുതിയ എഡിഷൻ 'ഗോൾഡൻ ടിക്കറ്റ് 2.0'ന് ചടങ്ങി​ൽ തുടക്കം കുറിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.